Celebrity

‘കുഞ്ഞുണ്ടായ ശേഷം 80 ശതമാനം പുരുഷന്മാരും ഭാര്യമാരെ ചതിക്കും’: യൂട്യൂബറുടെ പഴയ വിഡിയോ വൈറൽ

കുടുംബ ജീവിതത്തിനും കരിയറും ഒരുപോലെ കൊണ്ട് പോകുന്നതിലൂടെയാണ് യൂട്യൂബറായ ഗൗരവ് തനേജ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് മാതൃകയായത്. ഫ്ളൈയിങ് ബീസ്റ്റ് എന്നാണ് ഇയാള്‍ അറിയപ്പെട്ടത് . എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഋതു റാത്തി ഉയര്‍ത്തിയതായി കരുതുന്ന വഞ്ചന ആരോപണത്തിലൂടെ ഗൗരവ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. അതേ സമയം ഇപ്പോഴത്തെ കുടുംബ ബന്ധത്തിനെപറ്റിയും പുരുഷന്മാര്‍ ഭാര്യമാരെ വഞ്ചിക്കുന്നതിനെ കുറിച്ചും കാലങ്ങള്‍ക്ക് മുമ്പായി പങ്കുവച്ച ഗൗരവിന്റെ തന്നെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

താന്‍ വിവാഹബന്ധത്തില്‍ വഞ്ചിക്കപ്പെട്ടുവെന്നും കുട്ടികളുടെ സംരക്ഷണ ചുമതലയ്ക്കായി നിയമ പോരാട്ടം നടത്തണോ വേണ്ടയോയെന്ന് ആലോചിക്കുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. ആത്മീയ നേതാവായ പ്രോമനന്ദ് മഹാരാജുവായി യുവതി സംസാരിക്കുന്നതാണ് ദൃശ്യം . വീഡിയോയില്‍ യുവതിയുടെ മുഖം വ്യക്തമല്ലെങ്കലും ആരാധകര്‍ തന്നെയാണ് അത് ഋതുവാണെന്ന് കണ്ടെത്തിയത്. തൊട്ട് പിന്നാലെ തന്നെ ഈ കാര്യത്തില്‍ പൊതു സമൂഹത്തിന് വിശദീകരണം തരാനായി താല്‍പര്യപ്പെടുന്നില്ലായെന്നും ഈ പ്രതികൂല അവസ്ഥ ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കാന്‍ താല്‍പര്യപ്പെടുന്നില്ലായെന്നും ഗൗരവും വ്യക്തമാക്കി.

പുരുഷന്മാരെ വളരെ വേഗത്തില്‍ വില്ലന്മാരായി ചിത്രീകരിക്കാന്‍ സാധിക്കുമെന്നാണ് ഗൗരവ് പോസ്റ്റില്‍ പറയുന്നത്. ഇതിനിടെ കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം ഭാര്യന്മാരെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്മാരെ കുറിച്ച് ഗൗരവ് സംസാരിക്കുന്ന വീഡിയോ വീണ്ടും വൈറലായി. വിവാഹേതര ബന്ധത്തിനെ ഗൗരവ് മുമ്പ് തന്നെ ന്യായീകരിച്ചിരുന്നുവെന്നതിന്റെ ഉദാഹരണം എന്ന നിലയിലാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെ പറ്റിയൊന്നും പ്രതികരിക്കാന്‍ ഇതുവരെ ഗൗരവോ ഋതുവോ തയ്യാറായിട്ടില്ല. ഗൗരവിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *