Lifestyle

വയസ്സ് 81! മല്‍സരിച്ചത് പേരക്കുട്ടികളുടെ പ്രായമുള്ളവരോട്, മിസ് യൂണിവേഴ്സ് കിരീടം ചൂടിയില്ലെങ്കിലും ചോയി സുന്ദരി

ലോകത്ത് തന്നെ വിസ്മയം തീര്‍ത്തിരിക്കുകയാണ് 81 വയസ്സുകാരിയായ ചോയ് സുന്‍ഹ്വ. എങ്ങനെയെന്നല്ലേ.. ? ദക്ഷിണ കൊറിയയിലെ സൗന്ദര്യ മത്സരത്തിന് പ്രായം തടസ്സമല്ലാതെയായപ്പോള്‍ മിസ് യൂണിവേഴ്സ് കൊറിയയാകാനുള്ള അവസാന റൗണ്ട് വരെയെത്തിയാണ് ചരിത്രം രചിച്ചിരിക്കുന്നത്.

തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള മത്സരാര്‍ത്ഥികളോടൊപ്പം പോരാടിയാണ് അവസാന റൗണ്ട് വരെ സൂന്‍ഹ്വ എത്തിയത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിനുള്ള മറ്റൊരു തെളിവായിരിക്കുകയാണിവര്‍. ഒരു 81 കാരി ഇപ്പോഴും എങ്ങനെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതെന്ന് കാണിക്കുന്നതിനായിയാണ് താന്‍ റാംപിലെത്തിയതെന്ന് ഈ മുത്തശ്ശി പറയുന്നു.

” പ്രായമാകുമ്പോള്‍ നമ്മള്‍ക്ക് ഭാരം വര്‍ധിക്കുന്നു. അതിനാല്‍ വയസ്സാകുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കണമെന്ന് ലോകത്തെ കാണിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും സൂന്‍ഹ്വ പറയുന്നു.മത്സരത്തില്‍ മിസ് യൂണിവേഴ്സ് കൊറിയയായി തെരഞ്ഞെടുക്കപ്പെട്ടത് ഫാഷന്‍ വിദ്യാര്‍ത്ഥി ഹാന്‍ എരിയേല്‍ ആയിരുന്നു.ചോയ് മികച്ച വസ്ത്രത്തിലെ ജേതാവായി .

1952ലാണ് മിസ് യൂണിവേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്. ഇതിനും പത്ത് വര്‍ഷം മുമ്പാണ് സൂന്‍ഹ്വ ജനിച്ചത്.നവംമ്പറില്‍ മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.