Fitness

നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? ; എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിക്കും. നെയ്യില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് നമ്മളുടെ ഊര്‍ജം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, വിറ്റാമിന്‍സും ആന്റിഓക്‌സിഡന്റ്‌സും ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, വിറ്റമിന്‍ എ, വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയും അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇവയെല്ലാം നമ്മളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍, മിതമായ രീതിയില്‍ നിങ്ങളുടെ ആഹാരത്തില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ചീര – നല്ല പോഷകസമൃദ്ധമായ ഇലയാണ് ചീര. ചീര കഴിച്ചാല്‍ നമ്മളുടെ ശരീരത്തില്‍ അതിനനുസരിച്ച് നിരവധി പോഷകങ്ങളും എത്തിപ്പെടുന്നു. ചീരയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ നമ്മളുടെ പേശികളിലേയ്ക്ക് ഓക്‌സിഡന്‍ എത്തുന്നു. ഇത് ശരീരം ക്ഷീണിക്കാതെ നല്ലപോലെ ഊര്‍ജസ്വലമായി നിലനില്‍ക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് നമ്മളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ് കൂടാതെ, ഇതില്‍ ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ എ, വിറ്റമിന്‍ സി എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

വെളുത്തുള്ളി – വെളുത്തുള്ളിയില്‍ അലിസ്സിന്‍ എന്ന ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാന്‍ വളരെ നല്ലതാണ്. അതുപോലെ, ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കും. പേശികളുടെ സഹന ശേഷി വര്‍ദ്ധിപ്പിക്കാനും പേശികള്‍ക്കുണ്ടാകുന്ന ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. നമ്മളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തിലെ എനര്‍ജി നിലനിര്‍ത്താനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ഫിസിക്കല്‍ മാത്രമല്ല, മെന്റല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.

നെല്ലിക്ക – നിരവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ആയുര്‍വേദപ്രകാരം നെല്ലിക്ക കഴിക്കുന്നത് നമ്മളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. നെല്ലിക്കയില്‍ വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തില്‍ അയേണ്‍ ആഗിരണം ചെയ്യപ്പെടാനും ഇത് സഹായിക്കുന്നുണ്ട്. ഇതെല്ലാം തന്നെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *