Health

ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ദീര്‍ഘ കാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; പഠനം പറയുന്നത് ഇങ്ങനെ

കോവിഡിനെ അതിജീവിച്ചവരുമായിരുന്നു താരതമ്യം ചെയ്യുമ്പോൾ ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ദീര്‍ഘ കാലം ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. സിംഗപ്പൂര്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചതിന് ഒരു വര്‍ത്തിനുശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടത്.

ഡെങ്കിപ്പനിയെ അതിജീവിച്ചവര്‍ക്ക് ഹൃദയപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 55 ശതമാനമാണ്. ഇവര്‍ക്ക് രക്തം കട്ടപിടിക്കല്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും വരാം. 2021 ജൂലൈയിലും 2022 ഒക്ടോബറിനുമിടയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെയും കോവിഡ് ബാധിച്ചവരുടെയുംവിവരങ്ങള്‍ പരിശോധിച്ചു. രോഗം വന്ന് 31 ദിവസം മുതല്‍ 300 ദിവസം വരെ ഹൃദയപ്രശ്‌നങ്ങള്‍, രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയുടെ സാധ്യതയാണ് പഠനത്തില്‍ പരിശോധിച്ചത്.

ഡെങ്കിപ്പനി ഒരു വെക്റ്റര്‍ ബോണ്‍ രോഗമാണ്. ഇത് പരത്തുന്നതാവട്ടെ കൊതുകുകളും. ഈ രോഗം മൂലം ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തികള്‍ക്കും എന്തിന് പറയുന്നു രാജ്യത്തിനും ബാധ്യതയാകുന്നു.

പഠനത്തിന് നേതൃത്യം നല്‍കിയ അസിസ്റ്റന്റ് പ്രഫസറായ ലിം ജ്യൂ താവോ പറയുന്നത് കാലാവസ്ഥാ മാറ്റങ്ങള്‍ കാരണം ഡെങ്കിയുടെ വ്യാപനം അധികമായി ഭൗമമേഖലകളിലേക്ക് വ്യാപിച്ചതാണ് പഠനം നടത്താന്‍ കാരണമെന്നാണ്. ഡെങ്കിപ്പനി തടയാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ പഠനം ജേണല്‍ ഓഫ് ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *