Celebrity

ശ്രീദേവിയെ രഹസ്യ വിവാഹം കഴിച്ചിരുന്നോ ?  വെളിപ്പെടുത്തലുമായി മിഥുന്‍ ചക്രവര്‍ത്തി- വീഡിയോ വൈറല്‍

സിനിമാ മേഖലയിലെ പല താരങ്ങളും വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ പേരും ഇത്തരത്തില്‍ കേട്ടിട്ടുണ്ട്. 80-കളില്‍ അദ്ദേഹത്തിന്റെ പേര് അക്കാലത്തെ ഐതിഹാസിക നടിയായ ശ്രീദേവിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താമസിയാതെ, അവരുടെ ഓഫ്-സ്‌ക്രീന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു.

1985-ല്‍ മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും രഹസ്യമായി വിവാഹം കഴിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നു. ആ സമയത്ത് മിഥുന്‍ യോഗിത ബാലിയെ വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവിന്റെ രഹസ്യവിവാഹത്തെക്കുറിച്ച് അറിഞ്ഞ യോഗിത ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തയും ആ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ ആദ്യ ഭാര്യയെ വേദനിപ്പിക്കാനോ ഉപേക്ഷിക്കാനോ മിഥുന്‍ ചക്രവര്‍ത്തി തയ്യാറല്ലായിരുന്നു, അതിനാല്‍ നിയമപരമായ വേര്‍പിരിയലിന് ഫയല്‍ ചെയ്യാന്‍ ശ്രീദേവി തീരുമാനിച്ചു.

ശ്രീദേവിയുമായുള്ള രഹസ്യവിവാഹ വാര്‍ത്തയോട് താരം പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു അഭിമുഖത്തില്‍, വിവാഹത്തിന് ശേഷം നിങ്ങള്‍ മറ്റേതെങ്കിലും സ്ത്രീയെ നോക്കാറുണ്ടോ എന്ന് മിഥുനോട് ചോദിച്ചപ്പോള്‍, ”ഞാന്‍ എല്ലാ സ്ത്രീകളെയും നോക്കുന്നു, പക്ഷേ നല്ല ഉദ്ദേശ്യത്തോടെയാണ്,” – താരം മറുപടി പറഞ്ഞു. അദ്ദേഹം സ്വയം ‘മാരീഡ് ബാച്ചിലര്‍ ‘ എന്നായിരുന്നു വിളിച്ചത്. ശ്രീദേവിയുമായുള്ള തന്റെ രഹസ്യവിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, നടന്‍ പ്രതികരിച്ചില്ല ”എനിക്ക് അത് അറിയില്ല. അഭിപ്രായങ്ങളൊന്നും ഇല്ല.’ – എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ശ്രീദേവിയോ മിഥുന്‍ ചക്രവര്‍ത്തിയോ ഒരിയ്ക്കലും തങ്ങളുടെ രഹസ്യവിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ച് സംസാരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. മിഥുന്‍ ചക്രവര്‍ത്തിയുമായി വേര്‍പിരിഞ്ഞ ശേഷം, അന്തരിച്ച നടി 1996-ല്‍ നിര്‍മ്മാതാവ് ബോണി കപൂറുമായി വിവാഹിതയായി. ദമ്പതികള്‍ക്ക് ജാന്‍വി കപൂറും ഖുഷി കപൂറും രണ്ട് പെണ്‍മക്കളുണ്ട്. ഇരുവരും ബോളിവുഡില്‍ തങ്ങളുടെ കരിയര്‍ ആരംഭിച്ചിരിയ്ക്കുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *