Healthy Food

പാല്‍ഉത്പന്നങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിക്കുന്നത്

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. എന്നാല്‍ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കാത്തവരും നിരവധിയാണ്. പാലുല്‍പന്നങ്ങളില്‍ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പാല്‍, പാല്‍ക്കട്ടി (cheese), മുട്ട മുതലായവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിയ്ക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം….

  • സബ്രെയ്ന്‍ ഫോഗ് കുറയ്ക്കുന്നു – പാലിലും പാലുല്‍പന്നങ്ങളിലും ലാക്ടോസിനൊപ്പം കേസീന്‍ (casein) എന്ന പ്രോട്ടീനും ഉണ്ട്. ഇത് ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന അലര്‍ജിക്ക് കാരണമാകും. ഇത് ആശയക്കുഴപ്പത്തിന് (confusion) കാരണമാകുന്നു.
  • ദഹനം മെച്ചപ്പെടും – പാലുല്‍പന്നങ്ങള്‍ ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ശരീരത്തിന് ലാക്ടോസ് വിഘടിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ വയറു കമ്പിക്കല്‍, ഗ്യാസ് തുടങ്ങിയവ വരും. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ കണക്കു പ്രകാരം ലോകജനസംഖ്യയില്‍ 65 ശതമാനത്തിലധികം പേര്‍ക്കും പാല്‍ ദഹിക്കാന്‍ പ്രയാസമാണ്. പാലും പാലുല്‍പന്നങ്ങളും ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വന്‍കുടലിലെ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാനും വയറിളക്കം കുറയ്ക്കാനും വയറില്‍ ബ്ലോട്ടിങ്ങ് ഉണ്ടാകാതെയിരിക്കാനും സഹായിക്കും.
  • ചര്‍മത്തിന്റെ ആരോഗ്യം – പാലുല്‍പന്നങ്ങള്‍ മുഖക്കുരു കൂടാന്‍ കാരണമാകും. ചര്‍മത്തില്‍ എണ്ണമയം കൂടാന്‍ മറ്റ് ഘടകങ്ങള്‍ക്കു പുറമെ പാലുല്‍പന്നങ്ങളും കാരണമാകും. പാലുല്‍പന്നങ്ങള്‍ കാത്സ്യത്തിന്റെ പ്രധാന ഉറവിടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പൂര്‍ണമായും ഇവയുടെ ഉപയോഗം നിര്‍ത്തുന്നത് പോഷകങ്ങളുടെ അഭാവം ഉണ്ടാകാന്‍ കാരണമാകും. സപ്ലിമെന്റുകള്‍ കഴിക്കുകയോ സോയ, ബദാം, ടോഫു, ബ്രൊക്കോളി, അത്തിപ്പഴം, സൂര്യകാന്തി വിത്ത് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം. ഇലക്കറികളും സസ്യാധിഷ്ഠിത പാലും കാത്സ്യത്തിന്റെ ഉറവിടങ്ങളാണ്.
  • തൈറോയ്ഡ് പ്രശ്നങ്ങള്‍ കുറയ്ക്കുന്നു – തൈറോയ്ഡ് മൂലം വിഷമിക്കുന്ന 75 ശതമാനത്തിലധികം ആളുകള്‍ക്കും പാലുല്‍പന്നങ്ങളില്‍ കാണുന്ന ചില പ്രോട്ടീനുകളോട് സംവേദനക്ഷമത കൂടുതലായിരിക്കും എന്ന് വിദഗ്ധര്‍. ലാക്ടോസ് ഇന്‍ടോളറന്‍സ് ഇവരില്‍ കൂടുതലായിരിക്കും. പാലുല്‍പന്നങ്ങള്‍ ഒഴിവാക്കുന്നത് ഗുരുതരമായ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുകയും തൈറോയ്ഡ് റിസപ്റ്റര്‍ കൗണ്ട് കുറയ്ക്കുകയും ചെയ്യും.
  • ശരീരഭാരം കുറയ്ക്കുന്നു – പാലുല്‍പന്നങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പാല്‍, പ്ലെയ്ന്‍ യോഗര്‍ട്ട്, മറ്റ് മധുരം ചേര്‍ക്കാത്ത പാലുല്‍പന്നങ്ങള്‍ ഇവയിലെല്ലാം ലാക്ടോസ് (natural sugar) ഉണ്ട്. എന്നാല്‍ മറ്റ് പാലുല്‍പന്നങ്ങളില്‍ ആഡഡ് ഷുഗര്‍ ആണുള്ളത്. ആഡഡ് ഷുഗര്‍ ഒഴിവാക്കുന്നതാണ് നല്ലത്.