Hollywood

ജന്മദിനസമ്മാനത്തിനുള്ള ആശയങ്ങളൊക്കെ തീര്‍ന്നു; ഭര്‍ത്താവിന് നഗ്നചിത്രം ഗിഫ്റ്റ് നല്‍കി കാതറീന്‍

ദാമ്പത്യം കാല്‍ നൂറ്റാണ്ടിലേക്ക് നീങ്ങുന്ന ഹോളിവുഡ് കഴിഞ്ഞ കാല സൂപ്പര്‍ ദമ്പതികള്‍ മൈക്കല്‍ ഡഗ്ലസും കാതറിന്‍ സെറ്റ-ജോണ്‍സും ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ ഇത്തവണ ദമ്പതികള്‍ക്ക് ബര്‍ത്തഡേ സ്‌പെഷ്യല്‍ ഡേയാണ്. മൈക്കിളിന് 80 വയസും കാതറിനയ്ക്ക് 55 വയസും തികഞ്ഞതിനാല്‍ പരസ്പരം അസാധാരണ ഗിഫ്റ്റ് നല്‍കിയാണ് ഇരുവരും ആസ്വദിച്ചത്.

‘മൈക്കല്‍ ഡഗ്ലസിനും തനിക്കും ജന്മദിനാശംസകള്‍ പങ്കുവെച്ചുകൊണ്ട് എഴുതി, ”മൈക്കിളിനും എനിക്കും ജന്മദിനാശംസകള്‍.” തന്റെ കവിളില്‍ ചുംബിക്കുന്ന ഭര്‍ത്താവിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രോബാക്ക് ചിത്രവും അവര്‍ പങ്കിട്ടു. ’25 വര്‍ഷം മുമ്പ് ഞങ്ങളുടെ ജന്മദിനത്തില്‍ ആയിരുന്നു ഇത്” എന്നായിരുന്നു ഇതിലെ കുറിപ്പ്. ”ഞാന്‍ നിന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു.” എന്നും കുറിച്ചു.

മൈക്കല്‍ ഡഗ്ലസും തന്റെ ഭാര്യയുടെ ഒരു ഷോട്ട് പങ്കുവെച്ച് എഴുതി.”എന്റെ ജന്മദിന സഹോദരിക്ക്, ഞാന്‍ നിന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു! നിങ്ങളുടെ പുതുവര്‍ഷം ഏറ്റവും മികച്ചതായിരിക്കട്ടെ!” പിന്നാലെ നന്ദി പറഞ്ഞുകൊണ്ട് കാതറീന്‍ മറ്റൊരു ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയും പോസ്റ്റ് ചെയ്തു. ഒരു കുളിമുറിയില്‍ നഗ്നയായി ഒരു സിങ്കിനു മുന്നില്‍ നില്‍ക്കുന്ന പോസ്.

ഒരു ജോടി സ്റ്റൈലെറ്റോസ് മാത്രമേ അവര്‍ അതില്‍ ധരിച്ചിട്ടുള്ളൂ. ”എന്റെ ജന്മദിന സ്യൂട്ടില്‍! 25 വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി ജന്മദിനം പങ്കിടുന്നതിനാല്‍ എനിക്ക് സമ്മാന ആശയങ്ങള്‍ തീര്‍ന്നു! ഇത് ഗിഫ്റ്റ് ഓപ്ഷന്‍ രണ്ട് ആണ്.” നടി അതിന് താഴെ എഴുതി. കാതറിനും മൈക്കിളും അടുത്ത വര്‍ഷം ദാമ്പത്യത്തിന്റെ 25 വര്‍ഷം ആഘോഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *