Oddly News

പറ്റിക്കുന്നോ? തലയ്ക്കുമീതെയെത്തിയ ഡ്രോണിൽ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതല- വീഡിയോ വൈറൽ

ജലജീവികളിലെ വലിയ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇരയെ തക്കം പാർത്തിരുന്ന് വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. അതിപ്പോൾ മുന്നിൽ എത്തുന്നത് എന്തുതന്നെയായാലും മുതലകൾക്ക് വിഷയമല്ല. അവയെ എങ്ങനെയും അകത്താക്കാനാണ് ഇവ ശ്രമിക്കാറ്. എത്ര ഉയരത്തിൽ പറക്കുന്ന ഇരയെയും ചാടി പിടിക്കുന്ന ഇവയുടെ ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. വെള്ളത്തിനു മുകളിലൂടെ പറക്കുന്ന ഒരു ഡ്രോണിനെ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോയാണ് ഇത്

@reach_അനുപമ എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഡ്രോൺ വെള്ളത്തിന് മുകളിലൂടെ പറക്കുന്നതാണ് കാണുന്നത്. ഈ ഡ്രോൺ താഴെ വെള്ളത്തിൽ കിടക്കുന്ന ഒരു മുതലയെ ശല്യപ്പെടുത്തുന്നതായി തോന്നുന്നു. എന്നാൽ ഇക്കാര്യം ചിന്തിക്കുമുൻപേതന്നെ തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് നാം കാണുന്നത്. ഡ്രോണിനെ പിടിക്കാൻ മുതല വെള്ളത്തിനു മുകളിൽ ഉയരത്തിലേക്ക് വായും പിളർന്ന് ചാടുകയാണ്. ഏതായാലും ഞൊടിയിടയിൽ അല്പം മുകളിലേക്ക് പറന്നത്തോടെ മുതലയുടെ
പെട്ടെന്നുള്ള ആക്രമണത്തിൽ നിന്ന് ഡ്രോൺ കഷ്ടിച്ച് രക്ഷപ്പെടുന്നു, വീഡിയോയിൽ മുതലയുടെ ആകർഷണീയമായ ചടുലതയും ശക്തിയും വ്യകതമായി കാണുന്നുണ്ട്.

മുതലകള്‍ അവിശ്വസനീയമാംവിധം ചുറുചുറുക്കുള്ള സൃഷ്ടിയാണ്. വേഗത്തിലും ശക്തവുമായ ചലനങ്ങൾക്ക് കഴിവുള്ളവയാണ്. അവരുടെ ലംബമായ ചാട്ടം, ശ്രദ്ധേയമായ വൈദഗ്ദ്ധ്യം തുടങ്ങിയവ നിമിഷങ്ങൾക്കുള്ളിൽ ഇരയെ ആക്രമിച്ചു കീഴടക്കാൻ ഇവയെ സഹായിക്കുന്നു.

ചാടി ഇരയെ പിടിക്കുന്ന മുതലയുടെ കഴിവ് പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്താറുണ്ട്. പക്ഷികളെയോ മറ്റ് മൃഗങ്ങളെയോ പതിയിരുന്ന് പിടിക്കുവാൻ ഒരു പ്രത്യേക കഴിവാണിവയ്ക്ക്. ഇരയെ ഉയരങ്ങളിലേക്ക് ചാടി പിടിക്കാനുള്ള കഴിവ് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.
ഒരു മുതലയ്ക്ക് ചാടാൻ കഴിയുന്ന ഉയരം അവയുടെ ശരീര നീളത്തിന്റെ ഒന്നുമുതൽ രണ്ട് ഇരട്ടിവരെയാണ്. ഒരു വലിയ മുതലയെ സംബന്ധിച്ചിടത്തോളം, ഒറ്റ ചാട്ടത്തിൽ അവർക്ക് നിരവധി മീറ്റര്‍ ഉയരത്തിലെത്താന്‍ കഴിയുമെന്ന് അർത്ഥം. ഇതിലെല്ലാമുപരി ഇവ ജലജീവികളിലെ ശക്തരായ വേട്ടക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *