Oddly News

മെഡിക്കൽ കോൺഫറൻസിനിടയിൽ അശ്ലീല നൃത്തവുമായി യുവതി: ആഘോഷമാക്കി യുവ ഡോക്ടർമാർ, രോഷാകുലരായി സോഷ്യൽ മീഡിയ

ചെന്നൈയിൽ മെഡിക്കൽ കോൺഫറൻസിനിടെയിൽ നടന്ന യുവതിയുടെ അശ്ലീല നൃത്തത്തിൽ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നിരവധി മെഡിക്കൽ പ്രാക്ടീഷണർമാർ പങ്കെടുത്ത ഒരു മെഡിക്കൽ കോൺഫറൻസിനിടയിൽ ആയിരുന്നു ഒരു നർത്തകി വേദിയില്‍ അശ്ലീല നൃത്തം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. പല ഭാഗത്തു നിന്നും കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്.

അസോസിയേഷൻ ഓഫ് കോളൻ ആൻഡ് റെക്ടൽ സർജൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍, നടന്ന ചടങ്ങിൽ യുവതിയുടെ നൃത്തത്തെ നിരവധി യുവ ഡോക്ടർമാർ ആഘോഷമാക്കുകയും അവൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തത്തോടെ സംഭവം വിവാദമായി. 2024 സെപ്റ്റംബർ 19 നും 21 നും ഇടയിലാണ് സമ്മേളനം നടന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്‌ടിച്ച വീഡിയോയിൽ ഒരു വനിതാ നർത്തകി, അൽപ വസ്ത്രധാരിയായി കോൺഫറൻസിൽ പങ്കെടുത്തവരുടെ മുന്നിൽ നൃത്തം ചെയ്യുന്നതാണ് കാണുന്നത് . ഡാൻസിനിടയിൽ നിരവധി ഡോക്ടർമാർ യുവതിക്കൊപ്പം അടുത്തിടപഴകുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്.

വൻകുടലിനെയും മലാശയത്തെയും കുറിച്ചുള്ള മെഡിക്കൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഔപചാരികമായ ഒത്തുചേരലിന് ഇടയിൽ നടന്ന നൃത്തത്തിൽ യാതൊരു മടിയും കൂടാതെയാണ് , സദസ്സിലുണ്ടായിരുന്ന പുരുഷ ഡോക്ടർമാർ പങ്കുചേർന്നത്. നൃത്തതിനിടയിൽ ചിലർ വിസിൽ മുഴക്കിയപ്പോൾ, മറ്റുള്ളവർ അവളെ തൊടാനും ഒപ്പം നൃത്തം ചെയ്യാനും ചാടി. നൃത്തപരിപാടി ആസ്വദിക്കുന്നതിനിടയിൽ ചില പുരുഷന്മാർ മദ്യം കയ്യിൽ പിടിച്ചരിക്കുന്നതും കാണാം.

ഡോക്ടർമാർക്കിടയിൽ നടന്ന ഈ സംഭവം പലരെയും അത്ഭുതപെടുത്തി. “ACRSICON 2024” എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഇത്തരമൊരു പ്രകടനം എങ്ങനെ നടത്തി എന്നാണ് പലരും ചോദിക്കുന്നത്.

വീഡിയോ ഓൺലൈനിൽ ഷെയർ ചെയ്ത സുതീർഥ എന്ന അക്കൗണ്ട് അസോസിയേഷന്റെ ഒറിജിനൽ അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു “@IMAIindiaOrg-ൽ നിന്ന് എനിക്ക് അറിയേണ്ടത് ഇത് മനുഷ്യ ശരീരഘടനയിലെ ഏതെങ്കിലും തരത്തിലുള്ള പരിശീലനമാണോ?”

ചിലർ വീഡിയോയെ വിമർശിച്ചപ്പോൾ മറ്റുചിലർ വീഡിയോയെ അനുകൂലിച്ചു രംഗത്തെത്തി., കുറച്ച് ആളുകൾ നൃത്തത്തിൽ ആക്ഷേപകരമായ ഒന്നും കണ്ടെത്തിയില്ല, ചില ഡോക്ടർമാർ നർത്തകിക്കൊപ്പം ചേർന്നു. എന്നാണ് കുറിച്ചത്. “സ്ത്രീ ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിയമനടപടി സ്വീകരിക്കുക. ഇല്ലെങ്കിൽ, സദാചാര പോലീസിംഗ് നിർത്തുക,” ​​ഒരു എക്സ് ഉപയോക്താവ് പറഞ്ഞു. മറ്റൊരാൾ കൂട്ടിച്ചേർത്തു, “ആരും നർത്തകിയോട് മോശമായി പെരുമാറിയിട്ടില്ല. അവൾ സദസ്സിൽ ഒരാളെ നൃത്തത്തിലേക്ക് വലിച്ചിഴച്ചു. എന്താണ് പ്രശ്‌നമെന്ന് ഉറപ്പില്ല. കാബറെ ഒരു വിനോദമാണ്.”

Leave a Reply

Your email address will not be published. Required fields are marked *