Lifestyle

ദോശ കല്ലില്‍ ഒട്ടിപിടിക്കുന്നുണ്ടോ? നല്ല ക്രിസ്പി ഉണ്ടാക്കാന്‍ ഇത്ര എളുപ്പമോ?

ദോശയും ഇഡ്ഡലിമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പ്രാതലാണ്. എന്നാല്‍ പുതിയ ദോശകല്ല് വാങ്ങിയാല്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നം ദോശ കല്ലില്‍ ഒട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ഇനി ദോശ ഒട്ടിപിടിക്കാതെ എടുക്കാം. അതിനായി ഈ മൂന്ന് വഴികളില്‍ ഏതെങ്കിലും പരീക്ഷിച്ച് നോക്കാം.

ആദ്യം തന്നെ ദോശക്കല്ല് നന്നായി വെള്ളത്തില്‍ കഴുകി എടുക്കുക. ദോശ ചൂടാകുമ്പോള്‍ വെള്ളം തളിച്ച ശേഷം നല്ലെണ്ണ കല്ലില്‍ തേച്ചു കൊടുക്കുക. ഇനി ദോശ കല്ലില്‍ പരത്തി കൊടുക്കാം. പിന്നെ ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാന്‍ സാധിക്കും.

സവാള തൊലി കളയാതെ രണ്ടാക്കി ഒരു കഷ്ണത്തില്‍ ഫോര്‍ക്ക് കുത്തി ചൂടായ ദോശക്കല്ലില്‍ സവാള തേച്ചതിന് ശേഷം ദോശ പരത്തുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ റെഡി. ചൂടായ ദോശക്കല്ലില്‍ കുറച്ചു വെള്ളം തളിച്ച ശേഷം മാത്രം ദോശ ചുടുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ച് ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കാനായി സാധിക്കും.

കുടംപുളി മൂന്നാല് അല്ലി എടുത്ത് അത് വെള്ളത്തില്‍ അലിയിച്ച് നല്ലതുപോലെ ഉടച്ച് എടുക്കണം. ശേഷം മിക്‌സിയില്‍ പേസ്റ്റ് പരുവത്തിലാക്കി അരച്ചെടുക്കാം. ദോശക്കല്ല് ചൂടാകുമ്പോള്‍ ഈ അരച്ച കൂട്ട് അതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കാം പിന്നീട് തീ അണയ്ക്കാം. 10 മിനിറ്റ് ദോശക്കല്ലില്‍ വെച്ചതിന് ശേഷം കഴുകി കളയാം.ഉടനെ ദോശയുണ്ടാക്കി നോക്കു. മാവ് ഒട്ടിപിടിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *