കുട്ടികളുടെ നിരവധി വീഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാണാനും കേൾക്കാനും നമ്മൾ ഏറെ ഇഷ്ടപ്പെടുന്നതാണ് അത്തരത്തിലുള്ള വീഡിയോകൾ.
സ്കൂൾ യൂണിഫോമിൽ നൃത്തം ചെയ്യുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പുതിയ നേപ്പാളി ചിത്രമായ ‘ബോക്സി കോ ഘർ’ എന്ന ചിത്രത്തിലെ ‘ബുജിന മൈലെ’ എന്ന ഗാനത്തിന് ചുവടു വയ്ക്കുകയാണ് കുട്ടി.
‘tiktoknepalofficial’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ടതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എന്ത് മെയ്വഴക്കത്തോടെയാണ് കുട്ടി നൃത്തം ചെയ്യുന്നത്. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലല്ലോ എന്നു തുടങ്ങുന്നു വീഡിയോയുടെ കമന്റുകൾ.
കഴിഞ്ഞ ദിവസവും സമാനമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി റീലുകൾക്കാണ് കുഞ്ഞുങ്ങൾ ചുവടുവയ്ക്കുന്നത്.