Featured Oddly News

സൂര്യന്‍ വിരല്‍ത്തുമ്പില്‍, രാത്രിയെ പകലാക്കാം, ലോകത്തിലെ ഏറ്റവും വെളിച്ചമുള്ള ഫ്ളാഷ് ലൈറ്റ് – വീഡിയോ

നിങ്ങളുടെ കൈകള്‍ക്ക് രാത്രിയെ പകലാക്കി മാറ്റാനുള്ള കഴിവ് ഉണ്ടെന്ന് സങ്കൽപ്പിക്കുക. സത്യമാണ്, തെളിച്ചു പിടിച്ചാല്‍ ഒരു പ്രദേശം മുഴുവന്‍ നന്നായി കാണാന്‍ കഴിയുകയും എത്തപ്പെട്ട മേഖല മുഴുവന്‍ പ്രകാശവലയത്തിനുളളിലാക്കുകയും ചെയ്യുന്ന ഇമാലെന്റ് എംഎസ്32 ബ്രൈറ്റ് ഫ്ളാഷ് ലൈറ്റിന്റെ (Imalent MS32) പ്രകാശം നല്‍കുക പകല്‍ വെളിച്ചത്തിന്റെ അനുഭവം .

ലോകത്തിലെ ഏറ്റവും തിളക്കമുള്ള ഈ ഫ്ളാഷ് ലൈറ്റ് വാണിജ്യപരമായി ലഭ്യമായ മറ്റേതൊരു ഫ്ളാഷ് ലൈറ്റിനെക്കാളും മികച്ച പ്രകാശം തരുന്നു. 200,000 ല്യൂമെന്‍ പ്രകാശം വരെ ഉല്‍പ്പാദിപ്പിക്കാന്‍ ഈ ലൈറ്റിന് കഴിയുന്നു. ഇത് വെളിച്ചത്തിന്റെ കാര്യത്തില്‍ 100 കാറുകളുടെ ലൈറ്റുകള്‍ക്ക് തുല്യമാണ്.

മലെന്റ്എംഎസ് 32 ഫ്ളാഷ് ലൈറ്റ് അവിശ്വസനീയമാംവിധം ശക്തമാണ്, നിങ്ങള്‍ക്ക് അതിനെ താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ഫ്ളാഷ് ലൈറ്റ് ലോകത്തിലെ ഏറ്റവും തിളക്കമുള്ള ഫ്ളാഷ് ലൈറ്റ്’ എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന ഇമാലെന്റ് എംഎസ്18 ആണ്. എംഎസ് 32ന്റെ പകുതിയോളം ശക്തിയുള്ള 100,000 ല്യൂമെന്‍സിന്റെ തെളിച്ചമുള്ള ഫ്ളാഷ് ലൈറ്റായിരുന്നു അത്. ഇമാലന്റ് എംഎസ് 32-ന്റെ എല്‍ഇഡി-പവര്‍ ലൈറ്റ് ബീമിന് ഏകദേശം ഒന്നര കിലോമീറ്ററില്‍ കൂടുതല്‍ (1,618 മീറ്റര്‍) വരെ വെളിച്ചം എത്തിക്കാന്‍ കഴിയും.

അതുകൊണ്ട് മറ്റ് സൂപ്പർ-ബ്രൈറ്റ് ഫ്ലാഷ്‌ലൈറ്റുകൾക്കായി തിരയാൻ സമയം ചെലവഴിക്കേണ്ടതില്ലെന്നാണ് ഈ ലൈറ്റിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെുടുന്നത്. കാരണം 200,000 ല്യൂമൻസുള്ള IMANT MS32 മറ്റെല്ലാ ലൈറ്റുകളെയും വെളിച്ചത്തിന്റെ കാര്യത്തില്‍ മറികടക്കുകയും അതിന്റെ സമാനതകളില്ലാത്ത പ്രകാശം കൊണ്ട് രാത്രിയെ പകലാക്കുകയും ചെയ്യും.

ഓണാക്കുമ്പോൾ ഇതിന് 200,000 ല്യൂമെൻസിന്റെ പരമാവധി തെളിച്ചത്തിൽ എത്താൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുമ്പോഴും 40 മിനിറ്റ് വരെ ഏകദേശം 40,000 ല്യൂമെൻസിന്റെ തെളിച്ചം നിലനിർത്താനേ ഇതിന് കഴിയുകയുള്ളു. 80 ല്യൂമെൻസിന്റെ കുറഞ്ഞ വെളിച്ചത്തിൽ മാത്രമേ നിങ്ങൾ ഇത് ഉപയോഗിക്കുന്നുള്ളൂവെങ്കിൽ, ഇതിലെ ബാറ്ററി 345 മണിക്കൂർ പൂർണ്ണ ചാർജിൽ നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ലോകത്തിലെ ഏറ്റവും തിളക്കമുള്ള ഈ ഫ്ലാഷ്‌ലൈറ്റിന് 32 CREE XHP70.2 LED-കളാണ് വെളിച്ചം നല്‍കുന്നത്. 13.4 സെന്റീമീറ്റർ റിഫ്‌ളക്ടറിന്റെ സഹായത്തോടെ പരമാവധി തെളിച്ചം നൽകാൻ ക്രമീകരിച്ചിരിക്കുന്നു. അമിതമായി ചൂടാകാതെ 200,000 ല്യൂമൻ വരെ ഉത്പാദിപ്പിക്കാൻ MS32 ഒരു നൂതന കൂളിംഗ് സിസ്റ്റത്തെ ആശ്രയിക്കുന്നുവെന്ന് Imalent അവകാശപ്പെടുന്നു. Imalent വെബ്‌സൈറ്റിൽ Imalent MS32-ന്റെ വില 749.95 ഡോളര്‍ ആണ് .