Movie News

ക്രിക്കറ്റ്താരം ഋഷഭ്പന്തുമായി പ്രണയത്തിലാണോ? പരസ്യമായി പ്രതികരിച്ച് നടി ഉര്‍വ്വശി റൗട്ടേല

ഇന്റര്‍നെറ്റിലെ ചൂടന്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായ യുവതാരം ഋഷഭ് പന്തും ബോളിവുഡിലെ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേലയും. ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നു. എന്‍ഡിടിവിയുടെ ഹര്‍ദിക ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി നേരിട്ടു.

”എന്നെ ആര്‍പിയുമായി (ഋഷഭ് പന്ത്) ബന്ധിപ്പിക്കുന്ന കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. അവയ്‌ക്കൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിലും ജോലിയിലുമാണ് എന്റെ ശ്രദ്ധ. അത്തരം കാര്യങ്ങള്‍ സുതാര്യതയോടെ അഭിസംബോധന ചെയ്യേണ്ടതു പ്രധാനമാണ്.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് നടി പറഞ്ഞു. എന്റെ ജോലിയിലും വ്യക്തിപരമായ കാര്യങ്ങളിലു മാത്രമാണ് ശ്രദ്ധ. എന്റെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ കിംവദന്തികളെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നതായും നടി പറഞ്ഞു.

തെലുങ്കില്‍ നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം എന്‍ബികെ 106 ലും അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത ബാപ് എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ് നടിയിപ്പോള്‍. ആക്ഷനും നാടകീയതയും സമന്വയിപ്പിക്കുന്ന വെല്‍ക്കം ടു ദി ജംഗിളിലും കസൂര്‍ 2 ലും അവര്‍ അഭിനയിക്കും. കൂടാതെ, ജേസണ്‍ ഡെറുലോയ്ക്കൊപ്പം ഒരു അന്താരാഷ്ട്ര സിംഗിളിനായും അവര്‍ ഒന്നിക്കുന്നുണ്ട്. മറുവശത്ത് ബംഗ്‌ളാദേശിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ഋഷഭ്പന്ത്.