Fitness

നിങ്ങള്‍ ആരോഗ്യവാനാണോ? ശരീരം തന്നെ സൂചനകള്‍ കാണിക്കും

ജീവിതത്തില്‍ ആരോഗ്യമാണ് നമ്മള്‍ ഒരോതരുടെയും ഏറ്റവും വലിയ സമ്പത്ത്. അത് കാത്ത് സൂക്ഷിക്കുന്നതിനായി പലവരും പല വഴികളും നോക്കാറുമുണ്ട്. ആരോഗ്യമുള്ള വ്യക്തിയാണോ നിങ്ങള്‍ എന്നറിയാനായി ശരീരം നല്‍കുന്ന പത്ത് സൂചനകള്‍ ഇതാണ്.

തെളിഞ്ഞതും ഇളം മഞ്ഞ നിറത്തിലുള്ളതുമായ മൂത്രം ശരീരത്തില്‍ ജലാംശം ഉണ്ട് എന്നതിന്റെയും വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനകളാണ് . അതേ സമയം ഇരുണ്ടതോ, മഞ്ഞയോ, തവിട്ട് കലര്ന്ന മഞ്ഞയോ നിറമുള്ള മൂത്രം നിര്‍ജലീകരണത്തിന്റെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനകളാണ് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനായി ധാരളമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുമെല്ലോ.

പതിവായി ബുദ്ധിമുട്ടില്ലാതെ മലവിസര്‍ജനം നടത്തുന്നത് നല്ല ദഹന വ്യവസ്ഥയുടെ പ്രധാന സൂചനയാണ്. സ്ഥിരമായി, പ്രയാസമില്ലാതെ മലവിസര്‍ജനം നടത്തുന്നത്, കഴിക്കുന്ന ഭക്ഷണം സമീകൃതമാണ് എന്നതിന്റെയും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചനകളാണ്.

വരണ്ട പൊട്ടിയ ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെയും ആവശ്യ വിറ്റമിനുകളുടെയും ധാതുക്കളുടെയും കുറവിനെയും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ മൃദുലവും ഈര്‍പ്പമുള്ളതുമായ ചുണ്ടുകള്‍, നമ്മുടെ ശരീരത്തില്‍ പോഷകങ്ങളുണ്ട് എന്നതിന്റെയും ജലാംശം ഉണ്ട് എന്നതിന്റെയും സൂചനയാണ്.

പ്രത്യുല്‍പാദനാരോഗ്യത്തിന്റെ പ്രധാന ലക്ഷണമാണ് സ്ത്രീകളെ സംബന്ധിച്ചടത്തോളം പതിവായ ആര്‍ത്തവചക്രം. സ്ഥിരമായ ആര്‍ത്തവം, അതും വേദനയോ മറ്റ് സങ്കീര്‍ണതകളോ ഇല്ലാതെ വരുന്നത് ഹോര്‍മോണ്‍ സന്തുലനത്തിന്റെയും പ്രത്യുല്‍പാദന അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വലിയ സൂചനയാണ്.

ശരീര ഭാരത്തില്‍ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരമായി നിലനിര്‍ത്തുന്നതും ആരോഗ്യത്തിന്റെ സൂചനയാണ് . ശരീരം ഭാരം പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നുണ്ട്. ഭക്ഷണശേഷം അസ്വസ്ഥതയോ, വായു കോപമോ, വയറു കമ്പിക്കലോ വളരെ കുറവുമാത്രം ഉണ്ടാകുന്നുവെങ്കില്‍ അത് ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്.

മുറിവുകള്‍ ചതവുകളും എല്ലാം പെട്ടെന്ന് തന്നെ സുഖപ്പെടുന്നത് രോഗപ്രതിരോധ സംവിധാനം ശക്തമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ വളരെ സാവധാനം മാത്രം മുറിവുണങ്ങുന്നത് പോഷകങ്ങളുടെ അഭാവത്തിനെ സൂചിപ്പിക്കുന്നു.

ആരോഗ്യമുള്ള ശരീരത്തില്‍ രോഗങ്ങള്‍ വേഗം തന്നെ ഭേദപ്പെടുന്നു.
രാത്രി ഉറങ്ങിയതിന് ശേഷം വളരെ ഉന്മേഷത്തോടെ ഉണരുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശരീരത്തിന് മതിയാവുവോളം ഉറക്കം ലഭിച്ചുവെന്ന് ഇതിലൂടെ വ്യക്തമാണ്.

ശക്തിയുള്ളതും തിളങ്ങുന്നതും, പൊട്ടാത്തതുമായ തലമുടികള്‍ നഖങ്ങളും നല്ല പോഷണങ്ങളുടെയും ആരോഗ്യത്തിന്റെയും സൂചകങ്ങളാണ്. വിണ്ട് കീറിയ തലമുടിയും നഖങ്ങളും പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രോട്ടിന്റെയും അഭാവത്തിനെ സൂചിപ്പിക്കുന്നു.

ജലദോഷമോ മറ്റ് അണുബാധകളോ പിടിപ്പെടുന്നില്ലായെങ്കില്‍ അയാളുടെ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *