Travel

ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്

വൈവിധ്യങ്ങളായ നിറഞ്ഞ ഭൂപ്രകൃതിയാലും ഫലസന്പുഷ്ടമായ മണ്ണുകളാലും സമൃദ്ധമാണ് ഭാരതം. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകളെ കുറിച്ച് എത്ര പാടിയാലും മതിവരാത്തതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാതകള്‍. 6.7 ദശലക്ഷം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്.

ലഡാക്കിലെ ഉംലിംഗ് ലാ ചുരമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോര്‍ റോഡ് എന്നറിയപ്പെടുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) ആണ് ഉംലിംഗ് ലായില്‍ റോഡ് നിര്‍മ്മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 19,024 അടി (5,799 മീറ്റര്‍) ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡാണിത്.

സിന്ധു നദിക്കും കോയുള്‍ ലുങ്പയ്ക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2021-ലായിരുന്നു ഈ പാതയുടെ നിര്‍മാണം. ചിഷുമാലെയെ ഡെംചോക്കുമായി ബന്ധിപ്പിക്കുന്നതും ഈ റോഡാണ്. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പുകളേക്കാള്‍ ഉയര്‍ന്നതാണ് ഈ റോഡിന്റെ ഉയരമെന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്.