Healthy Food

ഇതാണ് കിങ് ഖാന്റെ ഹെല്‍ത്തി മിഠായിയുടെ റെസിപ്പി; ഇതിനി എളുപ്പത്തില്‍ റെഡിയാക്കാം

വെളുത്ത എള്ള്, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ്ടാക്കുന്ന ഉണ്ടാക്കുന്ന ഈ മിഠായി തന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ ഒന്നാണെന്ന് ഷാരൂഖ് ഖാന്‍ ഈയിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ‘ഗജകി’നെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിലെ പ്രധാനചേരുവയായ വെളുത്ത എള്ള് വളരെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും ശക്തമായ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ്. കൂടാതെ ഇത് ഹൃദയത്തിന്റെയും എല്ലുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും വളരെ നല്ലതുമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രുചിയും കൂടാറുണ്ട്. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫന്‍ ഉറക്കം കിട്ടാന്‍ സഹായിക്കുന്ന സെറോടോണിന്റെ ഉല്‍പാദത്തിനെ സഹായിക്കുന്നു.

സിങ്ക് സെലിനിയം ഇരുമ്പ് കോപ്പര്‍ വിറ്റമിന്‍ ഇ തുടങ്ങിയ ആവശ്യ പോഷകങ്ങളുടെ സാന്നിധ്യം മൂലം രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകും. മോണയുടെ ബാക്ടീരിയല്‍ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എള്ളെണ്ണ ഉപയോഗിച്ച് ഓയില്‍ പുള്ളിംഗ് ചെയ്യാനായി നിര്‍ദേശിക്കാറുണ്ട്. എള്ളിലുള്ള മഗ്‌നിഷ്യത്തിന്റെ അളവ് ശ്വാസകോശം വികസിപ്പിക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കാറുണ്ട്.

സെസാമോള്‍, സെസാമിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സഹായത്തിലൂടെ ശരീരത്തിന്റെ വീക്കം കുറയ്ക്കാനും സഹായകമാകുന്നുണ്ട് . ഫൈറ്റോ ഈസ്ട്രജനായ ലിഗ്‌നാനുകളുടെ ഉറവിടം കൂടിയാണ് വെളുത്ത എള്ള്. ഇത് ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ എള്ള് കഴിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായിക്കാറുണ്ട്.

സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായി ഗജകി ഉണ്ടാക്കാനായി ഇടത്തരം ചൂടുള്ള പാത്രത്തില്‍ എള്ള് തവിട്ട് നിറമാകുന്നത് വരെ വറുക്കുക. പിന്നീട് അതേ പാനില്‍ ഇടത്തരം നെയ്യ് ഒഴിച്ച് ഉരുകിവരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് തീ കുറച്ച് എള്ള് ചേര്‍ത്ത് യോജിപ്പിക്കുക. പിന്നീട് നെയ് പുരട്ടിയ പാത്രത്തില്‍ ഈ മിശ്രിതം തണുക്കാന്‍ വെക്കണം. പിന്നീട് ഇത് സമമായി പരത്തുക. തണുത്തതിന് ശേഷം ആവശ്യമുള്ള ആകൃതിയില്‍ കത്തികൊണ്ട് മുറിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *