Lifestyle

1.4ലക്ഷം ഡോളറിന്റെ പ്ലാസ്റ്റിക് സര്‍ജറി; ജാപ്പനീസ് പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ചു

മനുഷ്യരുടെ സൗന്ദര്യം പുറത്താണോ അകത്താണോ എന്നത് ചരിത്രാതീതമായ ചോദ്യത്തിന് ആള്‍ക്കാരുടെ ഉത്തരം പലതായിരിക്കാം. എന്നാല്‍ ബാഹ്യസൗന്ദര്യം കൊണ്ട് ജീവിതം മാറ്റിമറിച്ച ചിലരുണ്ട്. ജപ്പാനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്ന ഹിരാസെ എയ്റി, അവളുടെ രൂപം പൂര്‍ണ്ണമായും മാറ്റാനും അവളുടെ ജീവിതം മാറ്റിമറിക്കാനും പ്ലാസ്റ്റിക് സര്‍ജറിക്കായി 20 ദശലക്ഷം യെന്‍ (140,000 ഡോളര്‍) ആണ് ചെലവഴിച്ചത്. ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ എന്നറിയണമെങ്കില്‍ ഈ കഥ കേട്ടാല്‍ മതി.

വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ജാപ്പനീസ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹിരാസെ എയ്‌റിയുടെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയില്ലെന്ന് മാത്രമല്ല രണ്ടു വ്യക്തികളാണെന്ന് വരെ ചിലപ്പോള്‍ പറഞ്ഞേക്കും. 140,000 ഡോളര്‍ വിലമതിക്കുന്ന ഒരു പ്ലാസ്റ്റിക് സര്‍ജറിയാണ് അവളുടെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചത്. അവളുടെ പ്ലാസ്റ്റിക് സര്‍ജറി ആരംഭിക്കുന്നതിന് മുമ്പുള്ള ഫോട്ടോകള്‍ കണ്ടാല്‍, അവര്‍ രണ്ട് വ്യത്യസ്ത ആളുകളാണെന്ന് നിങ്ങള്‍ ആണയിടും. കാഴ്ചയിലെ വ്യത്യാസം രാവും പകലും പോലെയാണ്.

ഇപ്പോള്‍ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ രണ്ട് ദശലക്ഷത്തിലധികം പേരെ ആരാധകരാക്കി പിന്നാലെ നടത്തിക്കുന്ന പെണ്‍കുട്ടി പ്ലാസ്റ്റിക് സര്‍ജറിക്ക് മുമ്പ് പൊതുവിലുള്ള സൗന്ദര്യ സങ്കല്‍പ്പം കണക്കാക്കി പറഞ്ഞാല്‍ കണ്ണിനും മൂക്കിനുമൊക്കെ കുഴപ്പമുള്ളയാളായിരുന്നു. ആള്‍ക്കാര്‍ ഒരുതവണ പോലും നോക്കാന്‍ പാടുപെട്ടിരുന്ന അവള്‍ ഇപ്പോള്‍ ലുക്കിന്റെ കാര്യത്തില്‍ പ്രശംസ നേടുകയും അനേകം ടെലിവിഷന്‍ ഷോകളില്‍ പ്രചോദനകരമായ വ്യക്തിത്വം എന്ന നിലയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

പോരാട്ട പരിപാടികളില്‍ റിംഗ് ഗേളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവള്‍ താന്‍ എപ്പോഴും സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോള്‍ ജീവിക്കുന്നത്. സൗന്ദര്യത്തിന് ഒരു വ്യക്തിയുടെ ജീവിതത്തെ മികച്ച രീതിയില്‍ മാറ്റാന്‍ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് അവകാശപ്പെടുന്ന അവള്‍ ഇപ്പോള്‍ സൗന്ദര്യവര്‍ദ്ധക വര്‍ദ്ധനയുടെ വക്താവാണ്.