Oddly News

അത്ഭുതപ്പിറവി; ഈ ദമ്പതികള്‍ക്ക് ഉണ്ടായ നാലു പെണ്‍മക്കള്‍ക്കും ഒരേ ദിവസംതന്നെ ജന്മദിനം

വിസ്മയിപ്പിക്കുന്ന യാദൃശ്ചികതയെന്നല്ലാതെ ഇതിനെ എന്തുവിളിക്കും? പറഞ്ഞ തീയതിക്ക് ഒരു മാസം മുമ്പ് ജനിച്ച തന്റെ ഏറ്റവും പുതിയ കുട്ടി വാലന്റീനയുടെ വരവോടെ 35 കാരിയായ ലാമെര്‍ട്ടിന്റെ നാലു പെണ്‍മക്കള്‍ക്കും ഒരേ ദിവസംതന്നെ ജന്മദിനമായി. ലാംമെര്‍ട്ടിന്റെ ഒമ്പതു വയസ്സുള്ള മകള്‍ സോഫിയ, ആറുവയസ്സുകാരി ഗിയുലിയാന, മൂന്ന് വയസ്സുള്ള മിയ എന്നിവരുടേത് പോലെ സഹോദരിയുടേയും ജന്മദിനം ഓഗസ്റ്റ് 25 ആണ്.

”എന്റെ നായയുടെ ജന്മദിനം ഓഗസ്റ്റ് 25 ആയിരുന്നു. പിന്നെ 10 വര്‍ഷത്തിനുശേഷം, സോഫിയ ജനിച്ചു, അത് വളരെ രസകരമാണെന്ന് ഞങ്ങള്‍ കരുതി. ഗ്യുലിയാന വന്നപ്പോള്‍ അവളും അല്‍പ്പം നേരത്തെയായി. പിന്നാലെ മിയയും നേരത്തെ തന്നെ വന്നു. ഇപ്പോള്‍ വാലന്റീനയും വളരെ വളരെ നേരത്തേ വന്നതോടെ ഈ അല്‍ഭുതം ഞങ്ങള്‍ക്ക് ഇപ്പോള്‍ സ്വയം വിശ്വസിക്കാന്‍ കഴിയാത്ത വിധമായി.”

ലാമെര്‍ട്ടിന്റെ അഭിപ്രായത്തില്‍, ഒരേ ദിവസം നാല് പെണ്‍കുട്ടികള്‍ ജനിക്കുന്നതിനുള്ള സാധ്യത 1.285 ബില്യണില്‍ 1 ആണ്. നിങ്ങള്‍ മനപ്പൂര്‍വ്വം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും എന്നിരിക്കെ ഇത് ആസൂത്രണം ചെയ്യാതെ തന്നെ തീയതി ഒരുപോലെയായി. വാലന്റീനയുടെ ജനനത്തിനായി പറഞ്ഞിരുന്നത് സെപ്തംബര്‍ 25 ആയിരുന്നു. എന്നാല്‍ ഒരുമാസം മുമ്പ് വാലന്റീന പോന്നു.

ആഗസ്റ്റ് 23 ന് ക്രിസ്റ്റിന്‍ തന്റെ ജോലിയുടെ അവസാന ദിവസം കടന്നുപോയസമയത്ത്, കമ്പ്യൂട്ടറിലേക്ക് നോക്കുമ്പോള്‍ അവളുടെ കാഴ്ച മങ്ങാന്‍ തുടങ്ങി, അവള്‍ പറയുന്നു. ആശങ്കാകുലയായ അവള്‍, ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്സായ അയല്‍വാസിക്ക് തന്റെ വര്‍ദ്ധിച്ചുവരുന്ന കാഴ്ച നഷ്ടത്തെക്കുറിച്ച് സന്ദേശമയച്ചു. അവര്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 24 ന് ഏകദേശം 11:45 ആയിട്ടേയുള്ളൂ ആഗസ്ത് 25-ന് മറ്റൊരു മകള്‍ ജനിക്കുന്നുവെന്നെ യാഥാര്‍ത്ഥ്യം ക്രിസ്റ്റിയും നിക്കും അംഗീകരിച്ചു.

ഇത് വീണ്ടും സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.’ഞാനും ഭര്‍ത്താവും പരസ്പരം നോക്കി പൊട്ടിക്കരയാന്‍ തുടങ്ങി,” ക്രിസ്റ്റിന്‍ പറഞ്ഞു. ഓഗസ്റ്റ് 25-ന് രാവിലെ 8:11-ന് 5 പൗണ്ട് ഭാരമുള്ള വാലന്റീന ലോകത്തിലേക്ക് വന്നു. അവളും വാലന്റീനയും ആശുപത്രിയില്‍ അനുഭവിച്ച അനുഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ‘അത്ഭുതം’ എന്ന വാക്ക് മാത്രമാണ് ക്രിസ്റ്റിന്റെ മനസ്സില്‍ ഉയര്‍ന്നുവരുന്നത്.