Celebrity

ദീപ്വീറിന്റെ കുഞ്ഞു മാലാഖയെ കാണാന്‍ എത്തി മുകേഷ് അംബാനി ; വീഡിയോ വൈറല്‍

കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. ദീപികയേയും കുഞ്ഞിനെയും കാണാന്‍ തിങ്കളാഴ്ച രാത്രി മുകേഷ് അംബാനി ആശുപത്രിയില്‍ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്കാണ് ആശുപത്രി ഉടമ കൂടിയായ മുകേഷ് അംബാനി എത്തിയത്.

മുകേഷ് അംബാനി ദമ്പതികളെ അഭിനന്ദിക്കുകയും കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോട്ട്. മുകേഷ് അംബാനി തന്റെ വാഹനവ്യൂഹത്തില്‍ ആശുപത്രിയില്‍ എത്തുന്നതാണ് വൈറലായ വീഡിയോയില്‍ കാണുന്നത്. രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും അംബാനി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അംബാനി കുടുംബത്തിന്റെ എല്ലാ പരിപാടികളിലും ഇരുവരെയും കാണാറുണ്ട്. കൂടാതെ, രണ്‍വീറും അനന്ത് അംബാനിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്.

കുഞ്ഞിന് എന്ത് സമ്മാനമാണ് അംബാനി നല്‍കിയിട്ടുണ്ടായിരിയ്ക്കുക എന്നാണ് നെറ്റിസണ്‍സ് കുറിയ്ക്കുന്നത്. ചിലപ്പോള്‍ 101 കോടിയായിരിയ്ക്കുമെന്നാണ് ഒരാള്‍ രസകരമായി കുറിയ്ക്കുന്നത്. താരദമ്പതികളുടെ മകള്‍ക്ക് പേരുകള്‍ ഇടുന്നതിന്റെ തിരക്കിലാണ് ആരാധകര്‍. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണി സെപ്റ്റംബറില്‍ എത്തുമെന്ന് ആരാധകരെ അറിയിച്ചിരുന്നു. തങ്ങളുടെ ആദ്യ കണ്‍മണി എത്തുന്നതിന് മുന്നോടിയായി ദീപികയും രണ്‍വീറും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *