മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, മിസ് യൂണിവേഴ്സ് 2023 ഷെയ്ന്നിസ് പലാസിയോസ് കാര്‍ലോസ് ഗോമസുമായുള്ള ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കി. ഈ വാരാന്ത്യത്തില്‍ ക്വിന്റാന റൂയിലെ കാന്‍കൂണില്‍ നടന്ന മിസ് യൂണിവേഴ്സ് മെക്സിക്കോ മത്സര ഫൈനലിനോടനുബന്ധിച്ച്, നിലവിലെ മിസ്സ് യൂണിവേഴ്സും മുന്‍ വെനസ്വേലന്‍ ബേസ്ബോള്‍ കളിക്കാരനും തമ്മിലുള്ള പ്രണയമാണ് സ്ഥിരീകരിക്കപ്പെട്ടത്.
ഷെയ്ന്നിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ‘സ്നേഹം ഞങ്ങളെ കണ്ടെത്തി’ ഇരുവരും കൈകോര്‍ത്ത് പ്രണയപൂര്‍വ്വം നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ആല്‍ബത്തിന് കീഴില്‍ മിസ് യൂണിവേഴ്സ് കുറിച്ചു.
ലാ കാസ ഡി ലോസ് ഫാമോസോസിന്റെ നാലാം സീസണില്‍ താന്‍ ആദ്യമായി ഷെയ്ന്നിസ് പലാസിയോസിനെ കണ്ടുമുട്ടിയതും പെട്ടെന്ന് ആകര്‍ഷണം തോന്നിയതും കാര്‍ലോസ് ഗോമസ് പങ്കുവെച്ചു. ‘അവള് ഒരു മിടുക്കിയായ സ്ത്രീയാണ്, അതുകൊണ്ടാണ് അവള് മിസ് യൂണിവേഴ്സ് നേടിയത്. . അവളെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ശരിക്കും പരിഭ്രാന്തനായിരുന്നു.’ അദ്ദേഹം ഒരു വിമാനത്തിലെ അവരുടെ ആദ്യ മീറ്റിംഗ് ഓര്‍മ്മിച്ചു.
റിയാലിറ്റി ഷോയില്‍ ചേരുന്നതിന് മുമ്പ് തന്നെ ഇരുവരും കണ്ടുമുട്ടിയിരുന്നതായി പീപ്പിള്‍ എന്‍ എസ്പാനോള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘‘ഒരു ടെലിമുണ്ടോ പരിപാടിയില്‍ ഷെയ്നിസുമായി ഗോമസ് കണ്ടുമുട്ടിയിരുന്നു. അന്ന് തന്നെ അവര്‍ക്കിടയില്‍ എന്തോ ഒന്ന് മുളപൊട്ടിയിരുന്നു. അവര്‍ ഒരുപാട് സംസാരിച്ചു. പിന്നെ അവര്‍ ഒരു ഡേറ്റിന് പോയി. അത്താഴം കഴിച്ചു …” പത്രം റിപ്പോര്‍ട്ട് ചെയ്തു. തന്നെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ എന്താണ് തോന്നിയതെന്ന് ഷോയ്ക്ക് ശേഷം അവളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതായി കാര്‍ലോസ് പറഞ്ഞു.