Lifestyle

പുരുഷന്മാരേക്കാൾ രോമം മുഖത്തുണ്ടോ? ഈ ഫേസ്പാക്ക് പരീക്ഷിക്കൂ

അമിതമായി രോമവളര്‍ച്ചകൊണ്ട് ബുദ്ധിമുട്ടുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ ചുറ്റിനുമുണ്ട്. ചിലര്‍ അത് ഷെവ് ചെയ്ത് കളയും അല്ലെങ്കില്‍ വാക്സ് ചെയ്യും . എന്നാല്‍ ഇതൊന്നും തന്നെ ഒരിക്കലും ശാശ്വതമായ ഒരു പരിഹാരമല്ല. അമിത രോമവളര്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനായി സാധിക്കും.അതിനായി ഒരു കിടിലന്‍ ഫേസ്മാസ്‌ക് പരിചയപ്പെടാം. ആദ്യം അതിന്റെ ചേരുവകളെക്കുറിച്ച് നോക്കാം

ഓട്സ്: ഇത് ചര്‍മത്തിന് ഒരുപാട് ഗുണം നല്‍കുന്നു. എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കാനായി ഓട്സിന് സാധിക്കും. ചര്‍മത്തിനെ ക്ലെന്‍സ് ചെയ്യാനും സാധിക്കും.

തേന്‍: ചര്‍മത്തിന്റെ മിക്ക പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് തേന്‍. ആന്റി ബാക്ടീരിയല്‍ , ആന്റി ഫംഗല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് തേന്‍. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഒഴിവാക്കാനും തേനിന് സാധിക്കും. മുഖക്കുരു, വീക്കം, ചുവപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് തേന്‍.

കരിഞ്ചീരകം: ചര്‍മ പ്രശ്നങ്ങള്‍ക്ക് കരിഞ്ചീരകം സഹായകമാകും. ഇത് ആന്റി ഇന്‍ഫളമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.കറുത്ത പാടുകള്‍ പോലുള്ള പ്രശ്നങ്ങള്‍ മാറ്റാനായി സഹായിക്കും. കൂടാതെ ചർമത്തിലെ സുഷിരങ്ങളെ വ്യത്തിയാക്കി അഴുക്കിനെ കളയാനും ഇത് സഹായിക്കാറുണ്ട്.

മാസ്‌ക് തയ്യാറാക്കുന്ന വിധം:

മാസ്‌ക് തയ്യാറാക്കാനായി ആദ്യം പാടയില്ലാത്ത പാലിലേക്ക് കരിഞ്ചിരകം പത്ത് മിനിറ്റ് കുതിര്‍ത്ത് വയ്ക്കണം. ശേഷം ഓട്സ് പൊടിച്ചതും തേനും ചേര്‍ത്ത് നന്നായി അരച്ച് പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്തിട്ട് ഒരു 20 മിനിറ്റ് വയ്ക്കുക. പായ്ക്ക് ഉണങ്ങിയതിന് ശേഷം കഴുകി വൃത്തിയാക്കാം. ആഴ്ച്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്ത് നോക്കിയാല്‍ വലിയ മാറ്റങ്ങള്‍ കാണാനായി സാധിക്കും.