Oddly News

100 ഏക്കറില്‍ പത്തടി ഉയരമുള്ള ചോളപ്പാടം; പൂച്ചയെ പിടിക്കാന്‍ പോയ 3വയസ്സുകാരനെ കാണാതായി; രക്ഷിച്ചത് ഡ്രോണ്‍

ഏകദേശം 100 ഏക്കറിലായി നീണ്ടുകിടക്കുന്ന പത്തടി ഉയരമുള്ള ചോളപ്പാടത്ത് മൂന്ന് വയസ്സുകാരനെ കാണാതായി. രാത്രി ഏറെ വൈകി ഡ്രോണ്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തകരുടെ തെരച്ചിലിനിടയില്‍ കണ്ടെത്തി. ചോളപ്പാടത്തിലേക്ക് ഓടുന്ന പൂച്ചക്കുട്ടിയെ പിടിക്കാന്‍ പോയതായിരുന്നു കുട്ടി. എന്നാല്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ചോളപ്പാടങ്ങള്‍ക്കിടയില്‍ വഴിതെറ്റിയ അവന്‍ അതിനകത്ത് പെട്ടുപോകുകയായിരുന്നു.

ഓഗസ്റ്റ് 25-ന് വിസ്‌കോണ്‍സിനിലെ ഫോണ്ട് ഡു ലാക് കൗണ്ടിയിലാണ് സംഭവം. കുട്ടിയെ കാണാതായി വൈകിട്ട് 7.30 വരെയായിട്ടും കിട്ടാതെ വന്നതോടെ കുടുംബം രക്ഷാപ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു. പോണ്ട് ഡു ലാക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ടെക്നോളജി റെസ്പോണ്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ഒരു തെര്‍മല്‍ ഇമേജിംഗ് ക്യാമറ ഘടിപ്പിച്ച ഒരു സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഡ്രോണാണ് ഒടുവില്‍ കുട്ടിയെ ലൊക്കേറ്റ് ചെയ്തത്.

കുട്ടിയുടെ പേരു വിളിച്ച് ഉദ്യോഗസ്ഥര്‍ ചോളക്കാട്ടിലൂടെ തെരച്ചില്‍ നടത്തിയപ്പോള്‍ രാത്രി 9:30 ഓടെ ചോളത്തണ്ടുകള്‍ക്കിടയില്‍ ഡ്രോണ്‍ ആണ്‍കുട്ടിയുടെ സ്ഥാനം കണ്ടെത്തുകയും പ്രതിനിധികള്‍ക്ക് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ റേഡിയോ സന്ദേശം അയയ്ക്കുകയും ചെയ്തു.

ചോളക്കാട്ടിലേക്ക് പോയ പൂച്ചക്കുട്ടിയെ പിടിക്കാന്‍ പോയ തീരെ ഒരു നിരുപദ്രവകരമെന്ന് തോന്നിയേക്കാവുന്ന കാര്യമാണ്. പക്ഷേ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ദുരന്തമായി മാറിയേനെ എന്നായിരുന്നു ഫോണ്ട് ഡു ലാക് കൗണ്ടി ഷെരീഫ് ഓഫീസിലെ ലെഫ്റ്റനന്റ് അലക്‌സ് വോള്‍ഗം പറഞ്ഞത്. കാണാതെ പോയ കുട്ടിയുടെ വീടിന് പിന്നിലാണ് നീണ്ടു പരന്നുകിടക്കുന്ന ചോളത്തോട്ടം.