Sports

വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് രോഹിത് ശര്‍മ്മ; ഇനിയും ചില നേട്ടങ്ങള്‍കൂടി വരാനുണ്ട്

വിരമിക്കേണ്ട പ്രായം കഴിഞ്ഞെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ഇപ്പോഴും ആവേശത്തോടെ മൈതാനത്ത് നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ മരാഹിത് ശര്‍മ്മ. ടി20 ലോകകപ്പ് നേടിയ ശേഷം ആദ്യമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ പോകുന്ന രോഹിത് തന്റെ ഭാവിയെക്കുറിച്ച് പറയുന്നു.

താന്‍ ഉടന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ലെന്നും ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. അടുത്തിടെ സമാപിച്ച സിയറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ അഞ്ച് ഐപിഎല്‍ ട്രോഫികളും നേടിയതിന് ഒരു കാരണമുണ്ട്. അതുകൊണ്ടു തന്നെ നിര്‍ത്താന്‍ പോകുന്നില്ല, കാരണം ഗെയിമുകള്‍ നേടുന്നതിന്റെയും കപ്പ് നേടുന്നതിന്റെയും രുചി നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ നിങ്ങള്‍ നിര്‍ത്താന്‍ ആഗ്രഹിക്കില്ല.” രോഹിത് പങ്കിട്ട വീഡിയോ ക്ലിപ്പില്‍ പറഞ്ഞു.

”ഞങ്ങള്‍ ഒരു ടീമെന്ന നിലയില്‍ മുന്നോട്ട് പോകും. ഭാവിയില്‍ ഞങ്ങള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഞങ്ങള്‍ക്ക് ശക്തമായ വളരെ വെല്ലുവിളി നിറഞ്ഞ രണ്ട് ടൂറുകള്‍ കൂടി വരുന്നുണ്ട്. അതിനാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും നിലയ്ക്കില്ല. നിങ്ങള്‍ എന്തെങ്കിലും നേടിയാല്‍, നിങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി കാത്തിരിക്കും.”അതാണ് ഞാനും ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

”ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ട് പോകുന്നതിന് ഇത് ആവേശകരമായ സമയമാണ്. സത്യസന്ധമായി, കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഞാന്‍ കണ്ടത്, കുറച്ച് യഥാര്‍ത്ഥ ആവേശമുണ്ട്, നല്ല ക്രിക്കറ്റും കളിക്കുന്നു. പക്ഷേ ഞാന്‍ പറഞ്ഞതുപോലെ, അടുത്ത രണ്ട് വര്‍ഷം ആവേശകരമാണ്. അതുപോലെ നമുക്ക് അവിടെ പോയി ഒരേ സമയം കളി ആസ്വദിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, തുടര്‍ന്ന് നമുക്ക് മുന്നിലുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാം.” ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സ്വന്തം തട്ടകത്തിലും കളിക്കുന്നതിന് മുമ്പ് ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ ഹോം പരമ്പരയാണ് ഇന്ത്യയുടെ അടുത്ത പരമ്പരകള്‍. തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകും. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അടുത്തിടെ ടി20 ലോകകപ്പ് 2024 നേടി.