ചില ഭക്ഷണം കഴിക്കാന്‍ നമുക്ക് ഒരു പ്രത്യേക കൊതി തോന്നാറില്ലേ? ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്ന സൂചനയാണ് ചില ഭക്ഷണത്തിനോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നത്. ഇത്തരം ആസക്തികളെക്കുറിച്ച് സ്വന്തമായി ഒരു ധാരണയുണ്ടായാല്‍ മെച്ചപ്പെട്ട പോഷകഹാരങ്ങളുടെ കുറവ് പരിഹരിക്കാം. ഭക്ഷണത്തിന് മനുഷ്യര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ആസക്തി താഴെ പറയുന്ന പല വിധത്തിലാണ്.
ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി തോന്നാറുണ്ടോ? അത് ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവ് മൂലമാണ്. പച്ചിലകള്‍ നട്സ്, വിത്തുകള്‍ ഹോല് ഗ്രെയ്നുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്റെ അപര്യാപതത പരിഹരിക്കാന്‍ സഹായകമാകും.
മധുരത്തിനോട് ആസക്തി തോന്നുന്നവരും കുറവല്ല. ക്രോമിയത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്ത രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു. ബ്രോക്കളി, ഉരുളകിഴങ്ങ്, വെലുത്തുള്ളി, എന്നിവയില്‍ അത് അടങ്ങിയിരിക്കുന്നു.
ഉപ്പിനോടുള്ള കൊതി തോഞന്നുന്നവരുണ്ടാകും. അത് ശരീരത്തിലെ സോഡിയം അഭാവത്തിന്റെ അടയാളമാകാം. അമിതമായി വിയര്‍ക്കുന്നവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും ഈ അഭാവം കാണപ്പെടാറുണ്ട്. ഒലീവ്, അച്ചാറുകള്‍ എന്നിവ കഴിച്ച് സോഡിയത്തിന്റെ അഭാവം നികത്താം.
ചീസ് കഴിക്കാനുള്ള ആസ്ക്തി തോന്നുന്നവരും കുറവല്ല. ഇത് കാല്‍സ്യത്തിന്റെ അഭാവത്തിനെ സൂചിപ്പിക്കുന്നു.എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം അനിവാര്യമാണ്. പാല്, തൈര്, ടോഫു എന്നിവ കാല്‍സ്യം അഭാവം കുറയ്ക്കാന്‍ സഹായിക്കും.
ബീഫ് , പോര്‍ക്ക് എന്നി റെഡ് മീറ്റ് കഴിക്കാനായി ആസക്തി തോന്നുന്നവര്‍ കുറവല്ല. അയണിന്റെ അഭാവമാണ് ഇതിന് കാരണം. ലീന്‍ റെഡ് മീറ്റ്, ചിക്കന്‍, മീന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ചീര എന്നിവ കഴിക്കുന്നതിലൂടെ അയണ്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഐസ് കഴിക്കാനുള്ള കൊതി തോന്നുന്നവരുണ്ടാകാം. അയണ്‍ അപാര്യപ്ത മൂലമുള്ള വിളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സെറോടോണിന്റെ അഭാവം മൂലമാണ് ബ്രഡ് , പാസ്ത പോലുള്ള കാര്‍ബോഹൈഡ്രേറ്റ് അധികമായുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വിരല്‍ ചൂണ്ടുന്നത്. ഹോള്ഗ്രെയ്നുകള്, പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ സമ്പന്ന ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ പ്രകൃതിദത്തമായി സെറോടോണില്‍ മെച്ചപ്പെടുത്താം.