Celebrity

ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടിമാര്‍

വിവാഹശേഷവും കരിയറില്‍ യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്ന നടിമാരാണ് ബോളിവുഡില്‍ ഉള്ളത്. വിവാഹശേഷം മാത്രമല്ല ഗര്‍ഭാവസ്ഥയിലും തങ്ങളുടെ ജോലി വളരെ ഗൗരവകരമായി മുന്നോട്ട് കൊണ്ടു പോയ ബോളിവുഡ് താരങ്ങള്‍ ഉണ്ട്. കല്‍ക്കി 2898 എഡിയുടെ ചിത്രീകരണ സമയത്ത് ദീപിക പദുക്കോണ്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയം ആയിരുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണ വേളയില്‍ ആലിയ ഭട്ടും തന്റെ മകള്‍ റാഹയെ ഗര്‍ഭം ധരിച്ചിരിയ്ക്കുകയായിരുന്നു.

ആലിയയ്ക്കും ദീപികയ്ക്കും മുമ്പ് കരീന കപൂര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ അവരുടെ സിനിമകളുടെ ചിത്രീകരണത്തിനിടയില്‍ ഗര്‍ഭിണികളായിരുന്നു. വാസ്തവത്തില്‍, താന്‍ ഗര്‍ഭിണിയായതിനാല്‍ സംവിധായകന്‍ അവരുടെ സിനിമയുടെ സ്‌ക്രിപ്റ്റ് എങ്ങനെ മാറ്റിയെന്ന് നേഹ ധൂപിയ വെളിപ്പെടുത്തിിയിരുന്നു. ഗര്‍ഭിണി ആയിരിയ്ക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ചിരുന്ന താരങ്ങള്‍ ആരൊക്കെയെന്ന് അറിയാം….

ജയ ബച്ചന്‍ – ജയ ബച്ചന്റെയും അമിതാഭ് ബച്ചന്റെ ആദ്യ കുട്ടിയായ ശ്വേത ബച്ചനെ ഗര്‍ഭിണിയായിരിയ്ക്കുന്ന സമയത്താണ് ചുപ്കെ ചുപ്കെ എന്ന ചിത്രത്തില്‍ ജയ ബച്ചന്‍ അഭിനയിച്ചത്. ശ്വേതയെ ഗര്‍ഭിണി ആയിരിയ്ക്കുന്ന സമയത്ത് തന്നെയാണ് അമിതാഭ് ബച്ചന്‍ നായകനായ ഷോലെയിലും ജയ ബച്ചന്‍ അഭിനയിച്ചത്. 1975 ഓഗസ്റ്റിലാണ് ഷോലെ റിലീസ് ചെയ്തത്.

ജൂഹി ചൗള – ബോളിവുഡിന്റെ പ്രിയ താരമായ ജൂഹി ചൗള 1995-ലാണ് വ്യവസായി ജയ് മേത്തയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളാണുള്ളത്. മകള്‍ ജാഹ്നവി മേത്ത, 2001 ഫെബ്രുവരിയില്‍ ജനിച്ചു, മകന്‍ അര്‍ജുന്‍ മേത്ത 2003-ല്‍ ജനിച്ചു. 2001-ല്‍ ശശിലാല്‍ നായര്‍ സംവിധാനം ചെയ്ത് ഷാരൂഖിനൊപ്പം അഭിനയിച്ച വണ്‍ ടു കാ ഫോര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജൂഹി ചൗള തന്റെ ആദ്യ കണ്‍മണിയെ ഗര്‍ഭം ധരിച്ചിരിയ്ക്കുകയായിരുന്നു.

കരീന കപൂര്‍ – കരീന തന്റെ രണ്ടാമത്തെ മകനെ ഗര്‍ഭിണിയായിരുന്ന സമയത്താണ് ലാല്‍ സിംഗ് ഛദ്ദയില്‍ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ താരം അഞ്ചര മാസം ഗര്‍ഭിണിയായിരുന്നു. 2021 ഫെബ്രുവരിയിലാണ് തന്റെയും സെയ്ഫ് അലി ഖാന്റെയും ഇളയ മകന്‍ ജഹാംഗീര്‍ അലി ഖാന്‍ അഥവാ ജെഹ് എന്ന കുട്ടിക്ക് കരീന ജന്മം നല്‍കിയത്.

ദീപിക പദുക്കോണ്‍ – എഡി 2898 കല്‍ക്കിയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെ ദീപിക ഗര്‍ഭിണിയായിരുന്നു. സെപ്റ്റംബറില്‍ തന്റെയും രണ്‍വീറിന്റെയും കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുകയാണ് താരം. 2024 ഫെബ്രുവരിയില്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഗര്‍ഭിണിയാണെന്ന് ആരാധകരെ അറിയിച്ചത്.  

യാമി ഗൗതം – ആര്‍ട്ടിക്കിള്‍ 370 (2024) എന്ന സിനിമയുടെ ഒരു ഭാഗം ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുള്ളപ്പോഴാണ് യാമി തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കുന്നത്. ഈ വര്‍ഷം ആദ്യം ആര്‍ട്ടിക്കിള്‍ 370 ന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവും ഭര്‍ത്താവുമായ ആദിത്യ ധര്‍ യാമിയുടെ ഗര്‍ഭം സ്ഥിരീകരിച്ചു. തുടര്‍ന്ന് 2024 മെയ് മാസത്തില്‍ അവള്‍ മകന് വേദവിദിന് ജന്മം നല്‍കി.

ആലിയ ഭട്ട് – ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണില്‍ അഭിനയിക്കുമ്പോള്‍ ആലിയ ഗര്‍ഭിണിയായിരുന്നു. രണ്‍ബീര്‍ കപൂറുമായുള്ള വിവാഹത്തിന് മാനസങ്ങള്‍ക്ക് ശേഷം ആലിയ ഗര്‍ഭിണിയാകുകയായിരുന്നു.

നേഹ ധൂപിയ – ബെഹ്സാദ് ഖംബറ്റയുടെ എ ട്യൂസ്‌ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ താന്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് നടി നേഹ ധൂപിയ വെളിപ്പെടുത്തിയിരുന്നു. നേഹയുടെയും നടനും ഭര്‍ത്താവുമായ അംഗദ് ബേദിയുടെ മകന്‍ ഗുരിഖ് ബേദി ധൂപിയയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് രണ്ട് വയസ്സ് തികഞ്ഞത്.