മൃഗങ്ങള്‍ കുട്ടികള്‍ക്ക് പലപ്പോഴും ഒരു കൗതുകമാണ്. ചിലര്‍ അവയുടെ ശബ്ദങ്ങള്‍ അനുകരിക്കാനും ശ്രമിക്കാറുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി സ്കൂളിലെ ഒരു ചടങ്ങില്‍ മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്, കുട്ടി നായ്ക്കുട്ടിയുടെയും മയിലിന്റെയും കാക്കയുടെയും ആടിന്റെയും ശബ്ദങ്ങള്‍ അനുകരിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ അവന്റെ പ്രകടനം ആസ്വദിച്ച് ആ കൊച്ചു കലാകാരന് വേണ്ടി കയ്യടിക്കുന്നതും കാണാം.
വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതിയത് ഇങ്ങനെ ‘ഛോട്ടാ കലാകര്‍’. കുട്ടി തന്റെ കഴിവ് പ്രകടിപ്പിക്കുന്നതും എല്ലാവരുടെയും പ്രശംസ നേടുന്നതും തുടര്‍ന്ന് അവതാരകന് കുട്ടിയുടെ കൈയില്‍ നിന്ന് മൈക്ക് വാങ്ങി അവന്റെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു..
അതേസമയം, മനോഹരമായ ഈ വീഡിയോ 3.5 ദശലക്ഷത്തിലധികം കാഴ്ക്കാരെയാണ് സോഷ്യല്‍ മീഡിയിലൂടെ നേടിയത്.
ഒരു ഉപയോക്താവ് ‘യഥാര്‍ത്ഥ പ്രതിഭ’ എന്ന് അഭിപ്രായപ്പെട്ടു. ‘ഞാന്‍ ടീച്ചര്‍ക്ക് നന്ദി പറയുകയും കുട്ടിയെ സല്യൂട്ട് ചെയ്യുകയും ചെയ്യുന്നു’, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.