Good News

കുപ്പയിലെ മാണിക്യം; അന്ന് ആര്‍ക്കും വേണ്ടാത്ത പഴയ ബെന്‍സ്, ഇന്ന് വില കോടികള്‍

ഉപയോഗശൂന്യമായി കരുതപ്പെടുന്ന പല വസ്തുക്കള്‍ക്ക് നമ്മള്‍ പോലും ചിന്തിക്കാത്ത മൂല്യമുണ്ടാവും. പ്രത്യേകിച്ചും വിന്റേജ് വസ്തുക്കള്‍ക്ക് വളരെ അധികം ജനപ്രീതിയാണുള്ളത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്നതിന് ശേഷമാണ് പല കാറുകള്‍ക്കും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇന്‍ഫ്ളുവന്‍സറായ സൂപ്പര്‍ക്കാര്‍ ബ്ലോണ്‍ഡിയുടെ ഈ വീഡിയോ ഇത്തരത്തിലുള്ളതാണ്. ആറ് മാസത്തിന് മുമ്പുള്ള വീഡിയോ ഇപ്പോഴും വൈറലാണ്.

വീഡിയോയില്‍ കാണിച്ചു തരുന്നത് ആര്‍ക്കും വേണ്ടാത പൊടിയും അഴുക്കും പിടിച്ച് കിടന്ന പഴയ w111 മെഴ്സിഡീസ് ബെന്‍സ് 280 എസ് ഇ കുപ്പെയുടെ രണ്ടാം വരവാണ്. പഴയ കാറുകള്‍ സൂക്ഷിക്കുന്ന ഒരു ഹംഗറിയിലെ ഗരാജില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുനര്‍നിര്‍മാണമാണ് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി വിവരിക്കുന്നത്.

ഇവിടെ മറ്റ് പല കാറുകളും പൊടി പിടിച്ച് കിടക്കുന്നുണ്ട്. എന്നാല്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ ലാന്‍ഡോലെറ്റ് സെഡാനാണ് ആദ്യം സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി എന്ന പേരിലറിയപ്പെടുന്ന അലക്‌സ് ഹിര്‍ഷി കാണിച്ചു തരുന്നത്. ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കാറായിരുന്നു. പിന്നീട് കാമുന്ന മെഴ്സിഡീസ് ബെന്‍സ് പുള്‍മാന്‍ പശ്ചിമോഷ്യയിലെഒരു കുടുംബം ഉപയോഗിച്ചിരുന്ന കാറുകളിലൊന്നായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച മെഴ്‌സിഡീസ് ബെന്‍സ് റീസ്റ്റോറേഷന്‍ ഷോപ്പ് എന്ന് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി വിശേഷിപ്പിച്ച മോട്ടോര്‍ ക്ലാസിക്കിലെ പ്രവര്‍ത്തന രീതി അമ്പരപ്പിക്കുന്നതാണ്.എല്ലാ ഭാഗങ്ങളും ഫാക്ടറിയുടെ പല വിഭാഗത്തിലേക്കെത്തിക്കുകയും ആ ഭാഗങ്ങളുടെ റിസ്റ്റോറേഷന്‍ നടത്തുകയുംചെയ്യുന്നു. പെയിന്റിങ്ങിന്റെ പണികള്‍ കൈകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്.

കാറിന്റെ ഇന്റീരിയര്‍ അപോള്‍സ്ട്രി ജോലികള്‍ ചെയ്യുന്നത് 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ളയാളാണ്. ഓരോ ലെതര്‍ സീറ്റും ഒരു ആഴ്ച്ചയോളം എടുത്താണ് ഇദ്ദേഹം നിര്‍മിച്ചെടുക്കുന്നത്. ഡബ്ല്യു111 മെഴ്‌സിഡീസ് ബെന്‍സ് 280 എസ് ഇയുടെ ടാക്കോമീറ്റര്‍ ഓരോ ഭാഗങ്ങളാക്കി അഴിച്ചു മാറ്റി പൂര്‍ണമായും പുനര്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.ഇതിനു വേണ്ടി പ്രത്യേകം യന്ത്രസംവിധാനങ്ങളും ഇവിടെയുണ്ട്. മൂന്ന് ദിവസമാണ് ഇതിനായി വേണ്ടിവന്നത്. ആര്‍ക്കും വേണ്ടാതെ കുപ്പയില്‍ കിടന്നിരുന്ന കാറിന് ഇപ്പോള്‍ 5 ലക്ഷം ഡോളറാണ് (ഏകദേശം 4.19 കോടി രൂപ) വില