Health

നിങ്ങള്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാറുണ്ടോ? ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ഒരാള്‍ ദിവസം എത്ര ഗ്ളാസ് വെള്ളം കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ പിന്നാലെ പോയാല്‍ പലപ്പോഴും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. ആയുര്‍വേദത്തിലെ ജല നിയമങ്ങള്‍ അനുസരിച്ച്, ദാഹിക്കുമ്പോള്‍ ഒരാള്‍ വെള്ളം കുടിക്കണം!

നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പൊതുപ്രവര്‍ത്തകയായ മനീഷ യാദവ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നു.

ഇരുണ്ട മഞ്ഞ മൂത്രം

നിങ്ങളുടെ മൂത്രത്തിന്റെ നിറം ശരീരത്തില്‍ എത്രമാത്രം ജലാംശം ഉള്ളവരാണെന്നതിന്റെ നല്ല സൂചകമാണ്. നിങ്ങളുടെ മൂത്രത്തിന് കടും മഞ്ഞനിറമാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് അര്‍ത്ഥമാക്കാം. ശരീരത്തില്‍ നന്നായി ജലാംശം ഉള്ളപ്പോള്‍ നിങ്ങളുടെ മൂത്രം തെളിഞ്ഞത് ആയിരിക്കണം.

വിണ്ടുകീറിയ ചുണ്ടുകള്‍

നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ വെള്ളം ആവശ്യമാണെന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് വരണ്ട ചുണ്ടുകള്‍. നിങ്ങളുടെ ചുണ്ടുകള്‍ വരണ്ടതും വിണ്ടുകീറിയതുമാണെങ്കില്‍, നിങ്ങള്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

വരണ്ട ചര്‍മ്മം

ലോഷന്‍ ഉപയോഗിച്ചതിന് ശേഷം ചര്‍മ്മത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? മോയ്സ്ചറൈസര്‍ ഉപയോഗിക്കാതെയും വരണ്ട ചര്‍മ്മമാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കണം എന്നാണ്.

ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍

ഓരോ 2-3 മണിക്കൂറിലും ബാത്ത്റൂമില്‍ പോകാതിരിക്കുന്നത് നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. പതിവായി മൂത്രമൊഴിക്കുന്നത് നിങ്ങള്‍ ജലാംശം നിലനിര്‍ത്തുന്നു എന്നതിന്റെ നല്ല സൂചനയാണ്.

ഈ അടയാളങ്ങള്‍ ശ്രദ്ധിക്കുന്നത് ശരിയായ ജലാംശം നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും . ഓര്‍ക്കുക, ദാഹം തോന്നുമ്പോള്‍ വെള്ളം കുടിക്കുന്നത് പലപ്പോഴും മികച്ച വഴികാട്ടിയാണ്