Oddly News

‘അവധിയെടുത്തില്ലെങ്കില്‍ അമ്മ എന്നെ കൊല്ലു’മെന്ന് യുവതി, രസകരമായ മറുപടിയുമായി ബോസ്

‘അമ്മ കാര്‍ഡ്’ ഇറക്കി ശനിയാഴ്ച തന്റെ ബോസിനോട് ഹാഫ് ഡേ ലീവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വൈറലായി. എക്‌സ് ഉപയോക്താവായ പ്രാച്ചി തന്റെ മാനേജറുമായി അവധിയുമായി ബന്ധപ്പെട്ട് നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ​എക്സില്‍ ചര്‍ച്ചയായത്.

‘ശനിയാഴ്ച തന്റെ കുടുംബത്തില്‍ ഒരു ചടങ്ങ് ഉണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ ദയവായി തനിക്ക് ഹാഫ് ഡേ ലീവ് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രാചി തന്റെ ബോസിനു സന്ദേശം അയച്ചിരിക്കുന്നത്.

‘ഹലോ മാഡം, ഗുഡ് ആഫ്റ്റര്‍ നൂണ്‍! ഈ ശനിയാഴ്ച ഒരു ഹാഫ് ഡേ ലീവ് എനിക്കു തരണം. പ്രൊജക്റ്റ് ദിനത്തില്‍ ഒരു ലീവ് ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഒരു സ്വകാര്യ ചടങ്ങിന് കുടുംബത്തോടൊപ്പം പോകേണ്ടതിനാല്‍ ദയവായി എനിക്ക് ലീവ് അനുവദിക്കൂ. ” അവള്‍ എഴുതി.

ലീവ് ദയവായി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ബോസും തിരിച്ച് മറുപടി നല്‍കി, ഒപ്പം മൂന്ന് കരയുന്ന ഇമോജികളും.

‘‘മാഡം. ശരിക്കും എനിക്ക് ലീവ് വേണം, ഇല്ലെങ്കില്‍ അമ്മ എന്നെ കൊല്ലും’’ ’25 കാരിയായ പ്രാചി മറുപടി നല്‍കി. 25-ാം വയസിലും അമ്മയുടെ പേര് പറഞ്ഞ് കുട്ടികളേപ്പോലെ സംസാരിക്കുന്നു…. X-ല്‍ സ്‌ക്രീന്‍ഷോട്ട് പങ്കിടുമ്പോള്‍ പ്രാചി എഴുതി.

ഏകദേശം 2 ലക്ഷത്തിലേറെ കാഴ്ചക്കാരും ഒരു ടണ്‍ കമന്റുകളുമായി പോസ്റ്റ് ഓണ്‍ലൈനില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി – ഒരു സീനിയറും അവളുടെ കീഴുദ്യോഗസ്ഥനും തമ്മിലുള്ള സംസാരം മധുരമാണെന്ന് ചിലര്‍ കരുതിയപ്പോള്‍, മറ്റുള്ളവര്‍ എന്തുകൊണ്ടാണ് പ്രാചിക്ക് ഈ വഴിക്ക് അപേക്ഷിക്കേണ്ടിവന്നതെന്ന് ആശ്ചര്യപ്പെട്ടു. അവര്‍ക്ക് അരദിവസം ഉണ്ടാകില്ലെന്ന് അറിയിച്ചാല്‍ പോരെ. ഇങ്ങനെ അപേക്ഷിക്കേണ്ട കാര്യമുണ്ടോ? “ഒരു ജീവനക്കാരന് ഒരു ശനിയാഴ്ച പകുതി ദിവസം അവധി യാചിക്കേണ്ട മോശമായ തൊഴിൽ സംസ്കാരം,” ഇങ്ങനെ പോകുന്നു കമന്റുകള്‍.