പങ്കെടുക്കാനുള്ള അവസരത്തിനായി മാത്രം മത്സരിക്കുന്നത് ലോകത്തുടനീളമുള്ള പതിനായിരങ്ങളാണ് എന്നത് തന്നെയാണ് പ്രശസ്തമായ വേള്‍ഡ് ഷാവോലിന്‍ ഗെയിംസിന്റെ പ്രശസ്തി. ഈ വര്‍ഷം, മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാവോലിന്‍ ക്ഷേത്രത്തില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട മത്സരാര്‍ത്ഥികളിലെ ഒമ്പതുകാരി ‘ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍’ എന്ന പദവി നേടിയത് ഉന്നതരായ കുങ്ഫു മാസ്റ്റര്‍മാരേയും കുങ്ഫു പ്രേമികളേയും ഞെട്ടിച്ചു.
കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വന്ന 124 പേരില്‍ ഏറ്റവും ഞെട്ടിച്ചതും കൊച്ചു പെണ്‍കുട്ടിയായിരുന്നു. അവളുടെ അവിശ്വസനീയമായ വഴക്കവും ഷാവോലിന്‍ കുങ് ഫു വിന്റെ ഒരു രൂപമായ ‘ടോംഗ് സി ഗോങ്ങി’ന്റെ വൈദഗ്ധ്യവും ജഡ്ജിമാരെയും കാണികളെയും അമ്പരപ്പിക്കുകയും ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍ എന്ന പദവി നേടിക്കൊടുക്കുകയും ചെയ്തു. ഈ വര്‍ഷം ഹെനാനില്‍ നടക്കുന്ന ലോക ഷാവോലിന്‍ ഗെയിംസിന് യോഗ്യത നേടിയ 124 ഷാവോലിന്‍ കുങ്ഫു പരിശീലകരില്‍ 10 പേര് മാത്രമാണ് ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍ പട്ടം നേടിയത് എന്നത് കൂടി കണക്കാക്കുമ്പോഴാണ് കേവലം ഒമ്പത് വയസ്സുള്ള ഷാങ് സിക്സുവാന്റെ നേട്ടത്തില്‍ മൂക്കത്ത് വിരല്‍ വെച്ചു പോകുന്നത്.
ഈ ചെറു പ്രായത്തില്‍ അവിശ്വസനീയമായ കഠിനാദ്ധ്വാനത്തിലൂടെ ‘ടോംഗ് സി ഗോംഗ്’ എന്ന ആയോധനകല സ്വായത്തമാക്കിയത്. ഹെനാന്‍ പ്രവിശ്യയിലെ ടാങ്യിന് കൗണ്ടിയിലെ ജിംഗ്ഷോംഗ് മാര്‍ഷ്യല്‍ ആര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഷാങ്ങ് നാലു വര്‍ഷമായി കുങ്ഫു പഠിക്കുകയാണ്. കഴിവുകള്‍ തേച്ചുമിനുക്കുന്നതില്‍ എത്ര കഷ്ടപ്പെടാനും അവള് തയ്യാറാണെന്ന് പരിശീലകന് പറയുന്നു. രാത്രി വൈകിയും പരിശീലനം നടത്തേണ്ടിവരുന്നതിനെക്കുറിച്ച് അവള് ഒരിക്കലും പരാതിപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
സിക്സുവാന് വളരെ ശക്തനാണ്, പരിശീലന സമയത്ത് ഒരിക്കലും കരഞ്ഞിട്ടില്ല,” ഷാവോ ഷെന്വു പറഞ്ഞു. ”ഒരു മത്സരത്തിനായി രാത്രി 11 മണി വരെ അവള്‍ക്ക് പരിശീലനം നല്‍കേണ്ടി വന്നാലും, അവള് ക്ഷീണിതയാണെന്നോ പരിശീലനം വളരെ കഠിനമാണെന്നോ ഒരിക്കലും പരാതിപ്പെടില്ല. അവള്‍ക്ക് ആയോധന കലകള്‍ വളരെ ഇഷ്ടമാണ്, അവധി ദിവസങ്ങളില്‍ പോലും പരിശീലനത്തിനായി സ്കൂളില്‍ തന്നെ തുടരും.
ഷാങ് സിക്സുവാന് നിരവധി മാസത്തെ ഓഡിഷനുകളിലൂടെ കടന്നുപോയയാണ് 2024-ലെ വേള്‍ഡ് ഷാവോലിന്‍ ഗെയിംസിലേക്ക് യോഗ്യത നേടിയത്. ഗെയിംസില്‍ 47 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള 124 ഇന്റര്‍കോണ്ടിനെന്റല്‍ ഷാവോലിന്‍ കുങ് ഫു സ്റ്റാറുകള്‍ക്ക് എതിരേ ക്കെതിരെ മത്സരിച്ചാണ് വേള്‍ഡ് ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍ എന്ന പദവി ഈ കൊച്ചു പെണ്‍കുട്ടി സ്വന്തമാക്കിയത്.
