ഒളിമ്പിക്സ് സ്വര്‍ണത്തോടെ വിടപറയണമെന്ന മാര്‍ത്തയുടെ സ്വപ്നം ഇനിയും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടങ്ങളില്‍ സ്പെയിനിനെതിരെ അവര്‍ക്ക് മാര്‍ച്ചിംഗ് ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ താരത്തിന്റെ കരിയറിന് ദുരന്തപര്യവസാനം എന്ന് ഫുട്ബോള്‍ ലോകം ആശങ്കപ്പെട്ടെങ്കിലും ബ്രസീലിന്റെ മഞ്ഞക്കിളികള്‍ തങ്ങളുടെ ഇതിഹാസ വനിതാ താരത്തെ സ്വര്‍ണ്ണമെഡലോടെ മടക്കാനാണ് ഉദ്ദേശിക്കുന്നത്. സെമിഫൈനലില്‍ പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഫൈനലില്‍ അമേരിക്കയ്ക്ക് എതിരേ കളത്തിലെത്താനാകും.
ഒളിമ്പിക്സിലെ വനിതാഫുട്ബോളില്‍ സ്പെയിനെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയിരിക്കുകയാണ്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ സ്പെയിനെ കീഴടക്കിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനുമായി കളിച്ചപ്പോള്‍ ബ്രസീല്‍ തോല്‍ക്കുകയും മാര്‍ത്ത ചുവപ്പുകാര്‍ഡ് വാങ്ങിപുറത്താകുകയും ചെയ്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെതിരെ തോല്‍പ്പിച്ചാണ് നിലവിലെ ലോക ചാമ്പ്യന്മാരും ഒളിമ്പിക് അരങ്ങേറ്റക്കാരുമായ സ്പെയിനിനെതിരെ അവര്‍ സെമി ഫൈനല്‍ ഷോപീസ് കണ്ടെത്തിയത്.
ദേശീയ ടീമിനൊപ്പം രണ്ട് തവണ വെള്ളി മെഡല്‍ ജേതാവായ മാര്‍ട്ടയ്ക്ക് ഗെയിംസിനോട് വിടപറയുന്ന മത്സരത്തില്‍ സ്വര്‍ണ്ണത്തിനായി പോരാടാനുള്ള അവസാന അവസരം ലഭിക്കും. ആറാം തവണയാണ് 38 കാരി മാര്‍ത്ത ഒളിമ്പിക്സില്‍ ബ്രസീലിനെ പ്രതിനിധീകരിക്കുന്നത്, വര്‍ഷാവസാനം വിരമിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ അവളുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റാകും ഇത്. നാലു തവണ ചാംപ്യന്മാരായിട്ടുള്ള അമേരിക്കയാണ് ഓഗസ്റ്റ് 10 ന് ശനിയാഴ്ച മാര്‍ത്തയ്ക്കും കൂട്ടര്‍ക്കും എതിരാളികള്‍
