Sports

ജര്‍മ്മനിക്കു​വേണ്ടി റിലേ ഓടുന്നത് ലോകത്തിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റ്; കാമുകനൊപ്പമുള്ള സ്വപ്നം പൊലിഞ്ഞ് ബള്‍മാന്‍

ഒളിമ്പിക്‌സില്‍ 4-400 മീറ്റര്‍ റിലേ ഓടാന്‍ ജര്‍മ്മനി ഒളിമ്പിക്‌സിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 400 മീറ്റര്‍ ഓട്ടക്കാരി ബള്‍മാന് നഷ്ടമായത് കാമുകനോടൊപ്പം ഒളിമ്പിക്‌സില്‍ ഒരുമിച്ച് പങ്കെടുക്കാനുള്ള അവസരം. മിക്‌സഡ് റിലേ ടീമിലേക്ക് 24 കാരി ബള്‍മാനെ തഴഞ്ഞ് ഒളിമ്പിക്‌സിലെ ഏറ്റവും സുന്ദരിയായ അത്‌ലറ്റ് എന്ന് വിശേഷണമുള്ള അലിക്ക ഷ്മിഡിനാണ് ജര്‍മ്മനി അവസരം നല്‍കിയത്.

‘ലോകത്തിലെ ഏറ്റവും സെക്സിയായ അത്ലറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാക്ക് താരം, കഴിഞ്ഞ ആഴ്ച മിക്‌സഡ് 4-400 മീറ്റര്‍ റിലേയില്‍ മത്സരിച്ചതോടെ തന്റെ ഒളിമ്പിക് സ്വപ്നം സാക്ഷാത്കരിച്ചു. നേരത്തേ 2021 ല്‍ ടോക്കിയോ ഒളിമ്പിക്സിന് പോയ ജര്‍മ്മന്‍ ടീമിന്റെ ഭാഗമായിരുന്നു ഷ്മിഡ്, എന്നാല്‍ അവരെ ജര്‍മ്മനി ഇറക്കിയിരുന്നില്ല. എന്നാല്‍ തന്റെ ആദ്യ ഒളിമ്പിക്സില്‍ മത്സരിക്കാനായി താരം വെള്ളിയാഴ്ച സ്റ്റേഡ് ഡി ഫ്രാന്‍സിലെ ട്രാക്കിലെത്തി.

എന്നാല്‍ താന്‍ ഷ്മിഡിനേക്കാള്‍ വേഗതയുള്ളയാളാണെന്നും അതിനാല്‍ റിലേയില്‍ പങ്കെടുക്കാന്‍ തന്നെ ഒഴിവാക്കിയതിനെതിരേ ലൂണ ബള്‍മാന്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തു. കൂടുതല്‍ അര്‍ഹത തനിക്കാണെന്നുമാണ് ബുള്‍മാന്‍ വിശ്വസിക്കുന്നത്. ”അതെ, കടലാസില്‍ ഏറ്റവും വേഗതയേറിയ 400 മീറ്റര്‍ അത്ലറ്റുകളില്‍ ഞാന്‍ രണ്ടാം സ്ഥാനത്താണ്. അതുകൊണ്ട് എന്നെ മിക്‌സഡ് റിലേയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തില്ല.” ബുള്‍മാന്‍ സോഷ്യല്‍മീഡിയയില്‍ തന്റെ അമര്‍ഷം പങ്കുവെച്ചു.

അതേസമയം ഷ്മിഡിനെ തെരഞ്ഞെടുത്തതിലൂടെ കാമുകന്‍ ജീന്‍ പോള്‍ ബ്രെഡൗവിനൊപ്പം മത്സരിക്കാനുള്ള അവസരമാണ് ബള്‍മാന് നിഷേധിക്കപ്പെട്ടത്. എന്നിരുന്നാലും, വെള്ളിയാഴ്ച ആരംഭിക്കുന്ന വനിതകളുടെ 4 x400 മീറ്റര്‍ റിലേയില്‍ അവള്‍ തന്റെ ആദ്യ ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്.ഷ്മിഡ് . തന്റെ ഒളിമ്പിക് അനുഭവം പരമാവധി പ്രയോജനപ്പെടുത്തുകയും ഒളിമ്പിക് വില്ലേജിലെ ഗ്‌ളാമറസ് സ്‌നാപ്പുകള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന തിരക്കിലാണ്.