Healthy Food

ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതോ? ഡയറ്റീഷന്‍ പറയുന്നത് ഇങ്ങനെ

ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ അധികവും. നമുക്ക് പ്രിയങ്കരമായ ഭക്ഷണ പാനീയങ്ങള്‍ എങ്ങനെ ആരോഗ്യപരമായി ഉപയോഗിക്കാം എന്നുള്ള കാര്യത്തിലും നമ്മുടെ ശ്രദ്ധ ഏറെയാണ്. ഒരുപാട് ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. എന്നാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഇടുന്നത് നല്ലതാണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ശ്വേത ജെ പഞ്ചല്‍.

ചെറിയ അളവിൽ ഇരുമ്പ് , കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെന്ന് പൊതുവെ കരുതുന്നത്. ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം കുറയ്ക്കുകയോ അസാധുവാക്കുകയോ ചെയ്യുന്ന തരത്തിലുള്ള സംയുക്തങ്ങള്‍ ചായയില്‍ അടങ്ങിയട്ടുണ്ട്. അതിനാല്‍ ചായയില്‍ ശര്‍ക്കര ചേര്‍ത്താലും ഇല്ലെങ്കിലും ശരീരത്തിന് ഗുണമാകില്ല.

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ തേനോ ഉപയോഗിച്ചാലും ചായയുടെ പോഷകമൂല്യം വര്‍ധിപ്പികാന്‍ സാധിക്കില്ല. മറിച്ച് ശരീരത്തില്‍ ഇന്‍സുലിന്റെ വര്‍ദ്ധന ഉണ്ടാവുകയും ചെയ്യും. ചായയുടെയും കാപ്പിയുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചട്ടുണ്ട്. ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മൂലം കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ശരീരം കഫീനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ചായയിൽ 30 – 65 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരിക്കുന്നു. പ്രതിദിനം വെറും 300 മില്ലിഗ്രാം മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നാണ് ഐസിഎംആർ നിർദേശിക്കുന്നത്.

ഇനി ചായ കൂടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഹെല്‍ത്തിയായി പല ഓപ്ഷനുകളുമുണ്ട്. ഹെല്‍ത്തിയായി ഇഞ്ചി ചായ, മഞ്ഞള്‍ചായ, കുരുമുളക് ചായ, പെരുംജീരകം ചായ എന്നിവയെല്ലാം കുടിക്കാം.