Featured Movie News

വിവാഹനിശ്ചയം കഴിഞ്ഞിട്ട് 9വര്‍ഷം കഴിഞ്ഞെന്ന് തപ്സീ പന്നു; മത്യാസ് ബോയുമായി 10 വര്‍ഷത്തെ പ്രണയം

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പുരുഷ ആരാധകരുടെ ഹൃദയം തകര്‍ത്ത് നടി തപ്സി പന്നു കാമുകന്‍ മത്യാസ് ബോയെ ഉദയ്പൂരില്‍ വെച്ച് വിവാഹം കഴിച്ചത്. പൊതുജനങ്ങള്‍ക്ക് സംസാരിക്കാന്‍ കൊടുക്കാതെ വളരെ രഹസ്യമായി തന്റെ പ്രണയം സൂക്ഷിച്ച നടി അത് പരസ്യമാക്കിയത് വിവാഹത്തോടെയായിരുന്നു. മത്യാസുമായുള്ള വിവാഹവും കുടുംബജീവിതവും ഇപ്പോഴും മറച്ചുപിടിച്ചിരിക്കുന്ന നടി അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒമ്പത് വര്‍ഷം മുമ്പ് തന്നെ തപ്സിയും മത്യാസുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായിട്ടാണ് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും ഡേറ്റിംഗില്‍ ആരുന്നത്രേ. ഒളിമ്പിക്സ് വരെ ജയിച്ചിട്ടുള്ള ലോകത്തെ അറിയപ്പെടുന്ന ഒരു ബാഡ്മിന്റണ്‍ കളിക്കാരനാണ് ബോ. മുമ്പ് ആള്‍ക്കാര്‍ തന്നോട് ആരാണ് മത്യാസ് എന്ന് ചോദിക്കുമ്പോള്‍ തനിക്ക് അവരോട് സഹതാപം തോന്നുമായിരുന്നെന്ന് നടി നേരത്തേ പറഞ്ഞിട്ടുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ വിവാഹാലോചനയോട് താന്‍ യെസ് പറഞ്ഞിരുന്നതാണെന്നും ഒരുപക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹനിശ്ചയങ്ങളില്‍ ഒന്നായിരിക്കാം ഇതെന്നും നടി അടുത്തിടെ ഫീവര്‍ എഫ്എമ്മിന് നല്‍കിയ ചാറ്റില്‍ വ്യക്തമാക്കിയിരുന്നു.

നടിയുടെ വിവാഹപദ്ധതിയില്‍ മാതാപിതാക്കളും സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് നടി പറയുന്നു. തങ്ങള്‍ക്ക് കൃത്യമായ വിവാഹ പദ്ധതി ഉണ്ടായിരുന്നെന്നും നടി പറഞ്ഞു. തനിക്ക് ഏറ്റവും സൗകര്യപ്രദമായ സമയത്തേ വിവാഹം നടക്കു എന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നതരായും ഒടുവില്‍ അതു താന്‍ വിചാരിച്ചത് പോലെ തന്നെ നടന്നെന്നും തന്റെ ഇഷ്ടത്തിനും താന്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തിനും വേണ്ടി മത്യാസ് കാത്തിരുന്നതില്‍ തനിക്ക് സന്തോഷമെന്നും നടി പറഞ്ഞു. തപ്സിയെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത് ഷാരൂഖിനൊപ്പം ഡുംകിയിലാണ്. ഇനി ‘ഖേല്‍ ഖേല്‍ മേം’ എന്ന സിനിമാണ് നടിയുടേതായി വരാനിരിക്കുന്നത്. അക്ഷയ്കുമാര്‍, ഫര്‍ദീന്‍ഖാന്‍, വാനികപൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.