Sports

എട്ടുഗോളുകള്‍ക്ക് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു; പെപ്രയ്ക്കും നോവയ്ക്കും ഹാട്രിക്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പഴയ 5-0 ന്റെ തോല്‍വിക്ക് കിടിലന്‍ മറുപടി പറഞ്ഞ് കേരളാബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു. പുതിയ പരിശീലകനു കീഴില്‍ പുതിയ താരങ്ങളുമായി ഇറങ്ങിയ ബ്‌ളാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്.

ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയതാരം നോവയും പഴയതാരം ക്വാമി പെപ്രയും ഹാട്രിക്കുകള്‍ നേടിയപ്പോള്‍ ഇഷാന്‍ പണ്ഡിത ഇരട്ടഗോളുകളുമായി തിളങ്ങി. റിസര്‍വ് ടീമുമായിട്ടാണ് മുംബൈസിറ്റി കളത്തിലെത്തിയത്.

ആദ്യ പകുതിയില്‍ 3മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ടീം രണ്ടാം പകുതിയില്‍ അഞ്ചുഗോളുകള്‍ കൂടി നേടി. 32,50,53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ ഗോളുകള്‍. 39,45,76 മിനിറ്റുകളിലായിരുന്നു നോഹയുടെ ഗോളുകള്‍. 86,87 മിനിറ്റുകളില്‍ ഇഷാന്‍ പണ്ഡിതയും ഗോളടിച്ചു.

അഡ്രിയാന്‍ ലൂണയുടെ നായകത്വത്തിലായിരുന്നു ടീം കളത്തിലെത്തിയത്. പുതിയ പരിശീലകന്‍ സ്വീഡിഷുകാരനായ മൈക്കല്‍ സ്റ്റാറേയ്ക്ക് കീഴില്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ത്യയില്‍ കളിച്ച ആദ്യ മത്സരമായിരുന്നു ഇത്.