Oddly News

കൊറിയന്‍ വിവാഹച്ചടങ്ങില്‍ ഇന്ത്യന്‍ ഗാനത്തിനു ചുവടുവെച്ച് കാണികളെ ഞെട്ടിച്ച് ആഫ്രിക്കന്‍ യുവതി

കല രാജ്യാതിര്‍ത്തിള്‍ മറികടക്കുമെന്ന് പലപ്പോഴും പറയാറുണ്ട്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ അത് തികച്ചും യാഥാര്‍ത്ഥ്യമാക്കുന്നു. ഒരു ആഫ്രിക്കന്‍ യുവതി തന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ മനോഹമായ നൃത്ത പ്രകടനമാണ് ഇതില്‍ കാണിക്കുന്നത്. ഇതിനായി അവര്‍ തിരഞ്ഞെടുത്തതാകട്ടെ കോക്ക് സ്റ്റുഡിയോ ഇന്ത്യയില്‍ നിന്നുള്ള ചൗധരി എന്ന ഗാനവും.

‘ഞാന്‍ എന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തില്‍ ഞാന്‍ അവതരിപ്പിച്ചത് എന്ന കാപ്ഷനോടെയാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗര്‍ സാറാ സയീദ് തന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മനോഹരമായ ലെഹംഗ ധരിച്ച് പാട്ടിനൊപ്പം അവര്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍. കഴിഞ്ഞ 2023ലാണ് വീഡിയോ പകര്‍ത്തിയതെന്നും അവര്‍ പറയുന്നു.

‘ഞാന്‍ ജോലിസ്ഥലത്തുവച്ചാണ് ഹീനയെ കണ്ടുമുട്ടിയത്. പക്ഷേ കാലക്രമേണ അവള്‍ എനിക്ക് ഒരു സുഹൃത്തും സഹോദരിയുമായി മാറി. അങ്ങനെ അവള്‍ വിവാഹിതയാകുകയാണെന്ന് അറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. അവളുടെ വിവാഹത്തില്‍ ഞാന്‍ നൃത്തം ചെ്യതു. എന്നാല്‍ എന്തുകൊണ്ട് ഹിന്ദി പാട്ടില്‍? കാരണം ഇത്രയധികം ആളുകള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ആത്മവിശ്വാസം നല്‍കുന്ന ഒരേയൊരു തരം സംഗീതം അതാണ്! ‘അവള്‍ കൂട്ടിച്ചേര്‍ത്തു.

ചൗധരി എന്ന ഗാനം രാജസ്ഥാനി നാടോടി സംഗീതവും ആധുനിക സംഗീതവും ഉള്‍ക്കൊള്ളുന്ന ഒരു നാടോടി-ഫ്യൂഷനാണ്. അമിത് ത്രിവേദി സംഗീതം നല്‍കിയ ഈ ഗാനം ഹിന്ദിയിലും മാര്‍വാടിയിലും ആലപിച്ചിരിക്കുന്നു. ഒരു ദശാബ്ദത്തിന് മുമ്പ് പുറത്തിറങ്ങിയതു മുതല്‍ ഈ ട്രാക്ക് ആരാധകരുടെ പ്രിയപ്പെട്ടതാണ്.

ചൗധരി എന്ന ഗാനം കേള്‍ക്കാം….