Sports

ഞാന്‍ ഏഴു മാസം ​ഗർഭിണി, ഒളിമ്പിക്സ് വിജയത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഫെൻസിങ് താരം

ഒളിമ്പിക്‌സില്‍ പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് പരാജയപ്പെട്ടെങ്കിലും ഉള്ളിൽ ജീവന്റെ തുടിപ്പും വഹിച്ച് നദ ഹഫീസ് ഫെൻസിങ് സാബ്റെ ഇനത്തിൽ കൈവരിച്ച വിജയം കായിക ലോകത്ത് ചർച്ചയാകുകയാണ്. ഇതിനു പിന്നാലെ ഈജിപ്ഷ്യന്‍ ഫെന്‍സറായ നദ ഹഫീസ് തന്റെ ഗര്‍ഭധാരണം സോഷ്യല്‍ മീഡിയയുലൂടെ വെളിപ്പെടുത്തി. പാരീസില്‍ മത്സരത്തിന് ശേഷമായിരുന്നു ഹാഫിസിന്റെ വെളിപ്പെടുത്തല്‍.

താരം താൻ ഏഴുമാസം ​ഗർഭിണിയാണെന്ന് താരം വെളിപ്പെടുത്തിയപ്പോൾ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങൾക്കുശേഷം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോൾ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത ഒരു ഒളിമ്പിക്സിന്റ കഥയാണ്.

അവള്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി: പോഡിയത്തില്‍ രണ്ട് കളിക്കാരായി നിങ്ങള്‍ക്ക് തോന്നുന്നത് യഥാര്‍ത്ഥത്തില്‍ മൂന്നുപേര്‍ ആയിരുന്നു! അത് ഞാനും, എന്റെ എതിരാളിയും, ഞങ്ങളുടെ ലോകത്തേക്ക് ഇനിയും വരാനിരിക്കുന്നകുഞ്ഞും. കളിക്കളത്തിലെ എന്റെ ശാരീരികവും വൈകാരികവുമായ വെല്ലുവിളികളുടെ പങ്ക് എനിക്കും എന്റെ കുട്ടിക്കും കൂടി ഉള്ളതായിരുന്നു.

തന്റെ ഭര്‍ത്താവിന് നന്ദി പറഞ്ഞുകൊണ്ട് അവള്‍ അടിക്കുറിപ്പ് അവസാനിപ്പിച്ചത് മനോഹരമായ ഒരു വരിയോടെയാണ്. ഈ പ്രത്യേക ഒളിമ്പിക്‌സ് വ്യത്യസ്തമായിരുന്നു. മൂന്ന് തവണ ‘ഒളിമ്പ്യന്‍’ ഇത്തവണ ഒരു ചെറിയ ഒളിമ്പ്യനെ ചുമക്കുന്നു!