റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍ എന്ന് വിളിപ്പേരുള്ള സോഷ്യമീഡിയ ഇന്‍ഫ്ളുവന്‍സറായ 38കാരിക്ക് തുര്‍ക്കിയില്‍ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയില്‍ ‘മോട്ടോതന്യ’ എന്ന പേരില്‍ സഞ്ചരിക്കുന്ന ടാറ്റിയാന ഒസോലിനയാണ് ബൈക്കപകടത്തില്‍ മരണമടഞ്ഞത്. തുര്‍ക്കിയിലെ മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മാരകമായ അപകടം. ഒസോലിനയുടെ ചുവന്ന ബിഎംഡബ്ള്യൂ S1000RR 2015ന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയിരുന്നു.
അടിയന്തര സേവനങ്ങള്‍ ഉടന്‍ എത്തിയെങ്കിലും, മിസ് ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒസോലിനയ്ക്കൊപ്പം തുര്‍ക്കി ബൈക്ക് റഡര്‍ ഒനുര്‍ ഒബുട്ടുമുണ്ടായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനപ്രിയ മോട്ടോ വ്ലോഗര്‍ ആണ് ഒസോലിന. മോട്ടോതന്യ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന അവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ പത്തുലക്ഷത്തിലധികവും യൂട്യൂബില്‍ 20 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ‘റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍’ എന്നാണ് ഇവര്‍ക്കുള്ള വിശേഷണം.
അവരുടെ വീഡിയോകള്‍ ആഗോള മോട്ടോര്‍ സൈക്കിള്‍ സാഹസികതകള്‍ക്ക് പേരുകേട്ടതാണ്. തന്റെ അവസാന ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, യൂറോപ്പില്‍ പ്രവേശിക്കാന്‍ തനിക്ക് അനുവാദമില്ലെന്ന് മിസ് ഒസോലിന പങ്കുവെച്ചു. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മിസ് ഒസോലിനയുടെ ബൈക്ക് മറ്റൊരു റൈഡര്‍ ഗ്രൂപ്പിന്റെ വാഹനവുമായി ഇടിക്കുകയായിരുന്നു. കൂട്ടിയിടി ഒഴിവാക്കാന്‍വേണ്ടി അവര്‍ നടത്തിയ ശ്രമം ഒരു ട്രക്കില്‍ ഇടിച്ചു, നിയന്ത്രണം നഷ്ടപ്പെടുകയും മാരകമായ പരിക്കുകള്‍ ഏല്ക്കുകയും ചെയ്തു. ആംബുലന്‍സ് എത്തുന്നതിന് മുമ്പ് മരിച്ചു. അവര്‍ക്ക് 13 വയസ്സുള്ള ഒരു മകനുണ്ട്.