Oddly News

ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ പങ്കാളിയും? പങ്കാളി ടോക്സിക്കാണോയെന്ന് തിരിച്ചറിയാം

പ്രണയിക്കുന്ന സമയത്ത് നമ്മള്‍ ഒരിക്കലും പങ്കാളിയുടെ തെറ്റുകള്‍ കാര്യമാക്കാറില്ല. എന്നാല്‍ വിവാഹ ജീവിതത്തിലേക്ക് കടന്നുകഴിയുമ്പോളായിരിക്കും അത് വന്‍പ്രശ്നം സൃഷ്ടിക്കുന്നതും വിവാഹമോചനത്തിലേക്ക് വഴിതെളിയിക്കുന്നതും. എന്നാല്‍ നിങ്ങളുടെ പങ്കാളി ടോക്സിക്കാണോയെന്ന് തിരിച്ചറിയാനായി സാധിക്കും . ഈ പറയുന്ന ശീലങ്ങള്‍ നിങ്ങളുടെ പങ്കാളിക്കുണ്ടോയെന്ന ശ്രദ്ധിക്കുക.

പരസ്പരമുള്ള വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. എപ്പോഴെങ്കിലും സംശയത്തിന്റെ നിഴല്‍ വീണാല്‍ സൂക്ഷിക്കുക. മെസേജുകള്‍ പരിശോധിക്കുക, സമൂഹ മാധ്യമത്തിന്റെ പാസ് വേര്‍ഡ് വാങ്ങുക, സ്ത്രീകളോട് അഥവാ പുരുഷന്മാരോട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ടോക്സിക് ബന്ധത്തിന്റെ ലക്ഷണങ്ങളാണ്.

കള്ളം പറയുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ തീര്‍ച്ചയായും അത്തരക്കാരില്‍ നിന്ന് അകലം പാലിക്കുക. കാരണം നിരന്തരമായി കള്ളം പറയുന്നവരെ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല.

ഒരാളെ ശാരീരകവും മാനസികവുമായി ഉപദ്രവിക്കുന്നവരാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായിരിക്കും ഭാവിയില്‍ നല്ലത് .

ബന്ധത്തിന്റെ മൂല്യം നിര്‍ണയിക്കേണ്ടത് ഒരിക്കലും പണം കൊണ്ടല്. അതിനാല്‍ തന്നെ നിങ്ങളുടെ ബന്ധത്തില്‍ പണം കൊണ്ടുവരാതിരിക്കാനായി ശ്രമിക്കുക. അനാവശ്യമായി കടം വാങ്ങുക, വിലയേറിയ ഗിഫ്റ്റുകള്‍ വാങ്ങിപ്പിക്കുകയെന്നതൊക്കെ ടോക്സിക് ബന്ധത്തിന്റെ ഭാഗമാണ്.