Lifestyle

ട്രംപിന് നേരെ നടന്ന വധശ്രമം റീക്രീയേറ്റ് ചെയ്ത് ഉഗാണ്ടന്‍ കുട്ടികള്‍ ; ടിക്‌ടോക് വീഡിയോ വൈറല്‍

ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തിന്റെ റിക്രീയേഷന്‍ സൃഷ്ടിച്ച് ഉഗാണ്ടന്‍ കുട്ടികള്‍ വൈറലായി. മാരകമായ വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് ശേഷം, ടിക്‌ടോക്കര്‍ ബ്‌ളഡ് യുഗിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘംമാണ് കുപ്രസിദ്ധമായ ദൃശ്യങ്ങള്‍ അനുകരിച്ച് ഞെട്ടിച്ചത്.

തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക് പെട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ലെക്റ്ററും ഉപയോഗിച്ച് ആക്ഷേപഹാസ്യമായി ഷൂട്ട് ചെയ്ത ക്ലിപ്പ് സോഷ്യല്‍ മീഡിയയിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. ‘ലോകം മുഴുവന്‍’ കൊലപാതകശ്രമം എങ്ങനെ എത്തിയെന്നും വീക്ഷിച്ചുവെന്നും ഇത് കാണിക്കുന്നുവെന്ന് കാഴ്ചക്കാര്‍ രേഖപ്പെടുത്തുന്നു. ട്രംപിന്റെ പ്രസംഗം മുതല്‍ വെടിയേറ്റ ശേഷം ട്രംപിനെ വാഹനത്തില്‍ കയറ്റുന്നത് വരെയുള്ള രംഗമാണ് കുട്ടികള്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ വീഡിയോയ്ക്കായി ഉപയോഗിച്ചത് യഥാര്‍ത്ഥ സംഭവത്തിന്റെ ഓഡിയോ തന്നെയായിരുന്നു. സംഭവം ലോകത്തിന്റെ ഏതറ്റം വരെ എത്തി എന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ.

ഓഡിയോയില്‍ ഷോട്ടുകള്‍ മുഴങ്ങുമ്പോള്‍ വ്യാജ തടി റൈഫിളുകള്‍ ഉപയോഗിച്ച് സുരക്ഷാഭടന്മാരായി നില്‍ക്കുന്നവര്‍ ട്രംപായി വേഷമിട്ട പയ്യനെ വലയം ചെയ്തു നില്‍ക്കുന്നത് കാണാം. കൊലപാതകശ്രമം വ്യാപകമായ പരിഭ്രാന്തി പരത്തുകയും പൊതുവ്യക്തികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍, തമാശവല്‍ക്കരിക്കാന്‍ ആളുകള്‍ ദൃശ്യങ്ങള്‍ ഉപയോഗിക്കപ്പെടുകയാണ്.

അതേസമയം സുരക്ഷാവിഭാഗത്തിന്റെ പരാജയമാണ് ഇതിലൂടെയെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന വിമര്‍ശനം കൂടി ഉയര്‍ന്നിട്ടുണ്ട്. എല്ലായിടവും നിരീക്ഷണത്തിന് കീഴിലാക്കിയ സുരക്ഷാ വിഭാഗം ആക്രമണം നടത്തിയ തോക്കുധാരിയായ തോമസ് മാത്യു ക്രൂക്ക്സ് വെടിയുതിര്‍ത്ത മേല്‍ക്കൂരയില്‍ ഒരു ഏജന്റിനെ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. 20 കാരനായ ക്രൂക്ക്സ് വെടിയുതിര്‍ക്കുകയും ട്രംപിന്റെ ചെവിയില്‍ വെടികൊള്ളുകയും റാലി ജനക്കൂട്ടത്തിലെ ഒരു അംഗത്തെ കൊല്ലുകയും ചെയ്യുമ്പോള്‍ ലോക്കല്‍ പോലീസ് സ്നൈപ്പര്‍മാരുടെ ഒരു സംഘം കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

ക്രൂക്‌സ് ട്രിഗര്‍ വലിക്കുന്നതിന് മുമ്പ് 30 മിനിറ്റ് വരെ മേല്‍ക്കൂരയില്‍ ഇരിക്കാമായിരുന്നിട്ടും, മൂന്ന് തവണ പോലീസുകാരെയും രഹസ്യ സേവനത്തെയും ഒഴിവാക്കാന്‍ ക്രൂക്ക്സിന് കഴിഞ്ഞു. എആര്‍-സ്‌റ്റൈല്‍ റൈഫിളുമായി അയാള്‍ മേല്‍ക്കൂരയിലേക്ക് കയറുന്നത് കണ്ടപ്പോള്‍ തന്നെ വിവരം സാക്ഷികള്‍ നിയമപാലകരോട് പറഞ്ഞതാണ്, എന്നിട്ടും കനത്ത സുരക്ഷാവീഴ്ച ഉണ്ടാകുകയായിരുന്നു.