Hollywood

തന്റെ 18 മില്യണ്‍ ഡോളര്‍ മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് മുന്‍ഹോളിവുഡ് സ്വപ്‌നറാണി ഷാരന്‍സ്‌റ്റോണ്‍, അസുഖം വരുത്തിയ വിന

ഹോളിവുഡിലെ ഒരുകാലത്തെ സ്വപ്‌നറാണിയായിരുന്നു നടി ഷാരോണ്‍സ്‌റ്റോണ്‍. ഇപ്പോഴും അവരുടെ പഴയ സിനിമകള്‍ ആരാധകരെ ചൂട് പിടിപ്പിക്കാറുണ്ട്. 2001 ല്‍ നടിക്ക് പക്ഷാഘാതം വരികയും പിന്നീട് അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്തു. തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനു പിന്നാലെയുണ്ടായ വലിയൊരു പക്ഷാഘാതത്തെ അതിജീവിച്ചു വന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഡോളറാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മുന്‍ ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍.

ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ തനിക്ക് 18 മില്യണ്‍ ഡോളറും നഷ്ടപ്പെട്ടതായി നടി വെളിപ്പെടുത്തി. ”ആ സമയത്ത് ആളുകള്‍ എന്നെ മുതലെടുത്തു.” നല്ല ഞാന്‍ 18 ദശലക്ഷം ഡോളര്‍ സമ്പാദിച്ചിരുന്നു. അസുഖത്തില്‍ നിന്നും തിരിച്ചുവന്ന് ബാങ്ക് അക്കൗണ്ട് നോക്കിയപ്പോള്‍ എല്ലാം പോയിരുന്നു. എന്റെ റഫ്രിജറേറ്റര്‍, എന്റെ ഫോണ്‍-എല്ലാം മറ്റുള്ളവരുടെ പേരിലായി. ഒരു പണവും കയ്യില്‍ ഇല്ലാതായി. അസുഖം എന്റെ ജീവിതത്തെ തന്നെ അടിമുടി മാറ്റിമറിച്ചു.

”എനിക്ക് ഒരു മരണാനുഭവമുണ്ടായി. ഒമ്പത് ദിവസമാണ് തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടായത്, ഇതിന്റെ ഫലമായി തലച്ചോറിന് സ്ഥാനചലനമുണ്ടായി. അത് എന്റെ മുഖത്തേക്ക് തള്ളിവന്നു. അത് സംഭവിച്ചപ്പോള്‍ എല്ലാം മാറിപ്പോയി. മണമറിയാതായി, കാഴ്ച പോയി, സ്പര്‍ശനമില്ലാതായി. രണ്ടു വര്‍ഷത്തോളം വായിക്കാന്‍ കഴിയുമായിരുന്നില്ല. കളര്‍ പാറ്റേണ്‍ മാത്രമായിരുന്നു കാണുന്നത്. ” . ഞാന്‍ മരിക്കുമെന്ന് പലരും കരുതി.

” എന്റെ ശരീരത്തില്‍ തന്നെ ഞാന്‍ പുനര്‍ജ്ജനിച്ചെന്നാണ് ഒരു ബുദ്ധസന്യാസി പറഞ്ഞത്. ഒരു മരണാനുഭവത്തില്‍ നിന്നുമായിരുന്നു ഞാന്‍ തിരിച്ചുകയറിയത്. ജീവിതത്തെക്കുറിച്ചും ബാങ്ക് ബാലന്‍സിനെക്കുറിച്ചും ഉള്‍പ്പെടെയുള്ള നെഗറ്റീവ് ചിന്തകള്‍ മാറിപ്പോയെന്നും നടി പറഞ്ഞു.

”ഞാന്‍ മുമ്പോട്ട് പോകാന്‍ തീരുമാനിച്ചു. ദേഷ്യത്തിലും നെഗറ്റീവും കയ്‌പ്പേറിയതുമായ ചിന്തകളില്‍ നിന്നും മാറിപ്പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു തവണ കയ്പുനീര്‍ കുടിച്ചാല്‍ പിന്നീട് അത് നിങ്ങളെ വിട്ടുപോകില്ല. എന്നാല്‍ നിങ്ങള്‍ വിശ്വാസത്തില്‍ മുറുകെപിടച്ചാല്‍ ആ വിശ്വാസം ഒരു കടുകുമണിയുടെ വലുപ്പമാണെങ്കിലും, നിങ്ങള്‍ അതിജീവിക്കും. അതിനാല്‍, ഞാന്‍ ഇപ്പോള്‍ സന്തോഷത്തിനായി ജീവിക്കുന്നു. നടി പറഞ്ഞു.