Lifestyle

കടലാസില്‍ കാലുകള്‍ കൊണ്ട് പുരുഷന്മാരുടെ പേരെഴുതി പണം കണ്ടെത്തുന്ന പെണ്‍കുട്ടി

വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി ഒരു പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗമാണ് ശ്രദ്ധേയമാകുന്നത്. കടലാസില്‍ പുരുഷന്മാരുടെ പേരെഴുതിയാണ് ഈ പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള പണം കണ്ടെത്തുന്നത്. എന്നാല്‍ വളരെ പ്രത്യേകയിലാണ് പെണ്‍കുട്ടി പേര് എഴുതുന്നത്. നെയില്‍ പെയിന്റ് മാര്‍ക്കറുകളും പേനകളും ഉപയോഗിച്ച് തന്റെ കാലുകള്‍ കൊണ്ടാണ് അവള്‍ കടലാസില്‍ പുരുഷന്മാരുടെ പേരുകള്‍ എഴുതുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ ടോ ഗാലറി എന്ന പേജിലാണ് ഈ വിചിത്ര സംഭവം. പുരുഷന്മാരുടെ പേരുകള്‍ മാത്രമാണ് പെണ്‍കുട്ടി എഴുതാന്‍ ഉപയോഗിക്കുന്നത്. ഈ തുക ഉപയോഗിച്ച് വീട്ടുവാടകയ്ക്കൊപ്പം വിദ്യാഭ്യാസ വായ്പയും അടച്ചുതീര്‍ക്കുകയാണെന്ന് പെണ്‍കുട്ടി വിഡിയോയില്‍ പറഞ്ഞു. ഓരോ പേപ്പറിനും പെണ്‍കുട്ടി 300 ഡോളര്‍ (25,050 രൂപ) സമ്പാദിക്കുന്നുണ്ട്. തന്റെ കാലുകള്‍ കൊണ്ട് പുരുഷന്മാരുടെ പേരുകള്‍ എഴുതുന്ന വിഡിയോകള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പെണ്‍കുട്ടി പങ്കുവെക്കുന്നുമുണ്ട്. ലെസ്റ്റര്‍ എന്ന പേരെഴുതിയ ശേഷം ഈ പേപ്പര്‍ അതേ വ്യക്തിക്ക് വിറ്റപ്പോള്‍ അവള്‍ക്ക് 300 ഡോളര്‍ (25,000 രൂപ) വരെ ലഭിച്ചുവന്ന് പെണ്‍കുട്ടി പറയുന്നു.

തന്റെ പിതാവിന്റെ സോക്‌സില്‍ പേരെഴുതി അത് വിറ്റുകൊണ്ടാണ് പെണ്‍കുട്ടി തന്റെ വ്യത്യസ്തമായ ജോലി തുടങ്ങിയത്. സമൂഹമാധ്യമത്തില്‍ വൈറലായ വിഡിയോയില്‍, ചുവന്ന നെയില്‍ പെയിന്റ് ഉപയോഗിച്ച് പെണ്‍കുട്ടി ഒരു ശൂന്യമായ കടലാസില്‍ എഴുതുന്നത് കാണാം. പഠനത്തിനൊപ്പം വരുമാനം കണ്ടെത്താന്‍ താന്‍ സ്വീകരിച്ച ഈ വഴിയിലൂടെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇത് ചെയ്യാന്‍ എളുപ്പമാണെന്നും, ആര്‍ക്കും തുടങ്ങാവുന്നതാണെന്നും പെണ്‍കുട്ടി തന്റെ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പേപ്പറില്‍ പേരുകള്‍ എഴുതുന്നതിനു പുറമേ, പേരെഴുതിയ ഓട്ടോഗ്രാഫുകളും സോക്‌സുകളും ഇവര്‍ തന്റെ പേജിലൂടെ വില്‍ക്കുന്നുണ്ട്. പലരും ഈ പ്രവൃത്തിയെ മോശവും വിചിത്രവും എന്ന് പരാമര്‍ശിച്ചപ്പോള്‍ മറ്റുചിലര്‍ അടിപൊളി സൈഡ് ബിസിനസാണ് ഇതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.