Movie News

ലോകേഷ് കനകരാജിന്റെ സിനിമയോട് നോ പറഞ്ഞ് ഫഹദ്; രജനീകാന്ത് നായകനാകുന്ന കൂലിയില്‍ അഭിനയിക്കാനില്ല

ഒരൊറ്റ ചിത്രമേ ഒന്നിച്ചു ചെയ്തിട്ടുള്ളൂവെജങ്കിലും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജും മലയാളം യുവഐക്കണ്‍ ഫഹദ്ഫാസിലും തമ്മിലുള്ള ബന്ധം വളരെ സ്‌ട്രോംഗാണ്. എന്നിരുന്നാലും ലോകേഷിന്റെ ഏറ്റവും പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ ഫഹദ് ഫാസില്‍ നിഷേധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് ചെയ്യുന്ന സിനിമ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഏറ്റവും സുപ്രധാന വേഷങ്ങളില്‍ ഒന്നിലേക്കായിരുന്നു ഫഹദിനെ ലോകേഷ് ക്ഷണിച്ചത്. എന്നാല്‍ ക്ഷണം ഫഹദ് തള്ളിക്കളഞ്ഞു. അതേസമയം തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാംഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഫഹദിനെ അകറ്റിയതെന്നാണ് വിവരം.

ഡേറ്റ് പ്രശ്നങ്ങള്‍ കാരണം ഫഹദ് ഓഫര്‍ നിരസിച്ചു. ലോകേഷിന്റെ സൂപ്പര്‍ഹിറ്റ് വിക്രമിന്റെ ഭാഗമായിരുന്നതിനാല്‍ ഫഹദും ലോകേഷും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നു. കൂലിയുടെ നിര്‍മ്മാതാക്കള്‍ ഫഹദിനെ കാണുകയും അദ്ദേഹവുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. നിരവധി പ്രോജക്ടുകള്‍ ചെയ്യുന്നതിനാല്‍ ഫാഫ പ്രോജക്റ്റില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നു.

കൂലിയില്‍ രജനികാന്ത് ഒരു ഡോണിന്റെ വേഷത്തില്‍ എത്തുമെന്നാണ് സൂചനകള്‍. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കൂലി ചിത്രീകരിക്കുകയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ലോകേഷിന്റെ സിനിമയാണെങ്കിലും ഇത് എല്‍സിയുവിന്റെ ഭാഗമാകാത്ത ഒറ്റപ്പെട്ട സിനിമയാണെന്നും കേള്‍ക്കുന്നുണ്ട്. രജനികാന്തിനെ കൂടാതെ സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തിലുണ്ട്. രജനിയുടെ വേട്ടയാനില്‍ ഫഹദ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ ചെന്നൈയില്‍ വച്ച് താരം തന്റെ ഭാഗത്തിന് ഡബ്ബിംഗ് പൂര്‍ത്തിയാക്കി.