മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെല്‍ഫിയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്.’ പേജ് ഒന്ന് ആക്ടീവ് ആക്കാമെന്ന് വിചാരിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
ഈ പോസ്റ്റീനാവട്ടെ വളരെ സജീവമായി തന്നെ കമന്റുകളുമുണ്ട്.’ അണ്ണാ ഇതിന്റെ ഇടയ്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ എങ്ങനെ വേണമെങ്കിലും ജീവിക്കാം, എന്നാല്‍ കൂറെ പ്രായമാകുമ്പോല്‍ ഒരു വീഴ്ച്ച മതി ആരും തിരിഞ്ഞ് നോക്കില്ല. ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരാനെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതിന് മറുപടിയായി താനൊരു ദ്വീപിലാണ് താമസിക്കുന്നത് അതിനാല്‍ വെള്ളത്തിന് പ്രശ്നമില്ലായെന്ന് ഗോപി സുന്ദര്‍ കുറിച്ചു. മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരില്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പരിഹാസവും ട്രോളും നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍.
ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അഡിയോസ് അമിഗോ’യിലെ ആദ്യ ഗാനം ‘മണ്ണേ നമ്പി’യാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ പുറത്ത് ഇറങ്ങിയ പാട്ട്.