Hollywood

ഹോളിവുഡ് സൂപ്പര്‍നായകി മാര്‍ഗോട്ട് റോബി അമ്മയാകുന്നു ; ആദ്യ കുഞ്ഞിനെ കാത്ത് താരവും ഭര്‍ത്താവും

ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ പെടുന്ന ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വീര്‍ത്ത വയറുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന പണംവാരി ചിത്രത്തോടെ താരം വന്‍ വിലയുള്ള താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടു. 2014 ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതേസമയം മാര്‍ഗോട്ടോ ടോമോ ഇതുവരെ സന്തോഷ വിവരം ആരാധകരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സ്യൂട്ട് ഫ്രാങ്കെയ്‌സ് എന്ന സിനിമയില്‍ ടോം അസിസ്റ്റന്റ് ഡയറക്ടറും മാര്‍ഗോട്ട് നായികയായും ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും ഡേറ്റിംഗില്‍ ആകുന്നതും.

രണ്ടു വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 2011 ല്‍ നെയ്ബര്‍സ് എന്ന സിനിമയിലാണ് മാര്‍ഗോട്ടിനെ ആദ്യമായി കണ്ടത്. വെറും 18 മാസങ്ങള്‍ക്ക് ശേഷം, 2013 ല്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ബ്ലോക്ക്ബസ്റ്റര്‍ ദി വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റില്‍ അഭിനയിച്ചു, അത് അവളെ പ്രശസ്തിയിലേക്ക് നയിച്ചു. നിലവില്‍ ഹോളിവുഡിലെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് മാര്‍ഗോട്ട് റോബി.