ഇറോട്ടിക് ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായി വന്‍ മുന്നേറ്റമാണ് ‘ബ്രിഡ്ജര്‍ടണ്‍’ നടത്തുന്നത്. ഓരോ സീസണിലും സിനിമ നല്‍കുന്ന ലൈംഗികരംഗങ്ങളുടെ അതിപ്രസരം അനേകം ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്റ്റീമി പീരീഡ് ഡ്രാമയുടെ അടുത്ത സീസണില്‍ പങ്കെടുക്കാന്‍ അഭിനേതാക്കളില്‍ നിന്നുള്ള എക്സ്-റേറ്റഡ് ഓഡിഷന്‍ ടേപ്പുകള്‍ കൊണ്ട് തന്റെ മുറി നിറഞ്ഞെന്ന് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍. കെല്ലി വാലന്റൈന്‍ ഹെന്റിയാണ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍.
അഭിനേതാക്കളാകാന്‍ കൊതിക്കുന്നവരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ചില ഓഡിഷന്‍ ടേപ്പുകളേക്കാള്‍ നീലച്ചിത്ര സിനിമകളേക്കാള്‍ കഷ്ടമാണെന്നും ഇവര്‍ പറയുന്നു. അടിസ്ഥാനപരമായി ലൈംഗികത തന്നെയാണ് ഇതെന്ന് പക്ഷേ യഥാര്‍ത്ഥ ലൈംഗികതയല്ലെന്നും എന്നാല്‍ നഗ്നതാപ്രദര്‍ശനത്തേക്കാള്‍ ഒ്ട്ടും വിദൂരെയല്ലെന്നും കെല്ലി പറയുന്നു. ആദ്യ ദിവസം മുതല്‍ ഹിറ്റ് നെറ്റ്ഫ്‌ലിക്‌സ് ഷോ കാസ്റ്റുചെയ്യുന്ന ഹെന്റി, തന്റെ ഇന്‍ബോക്സില്‍ 90 ശതമാനം ഇമെയിലുകളും ഹിറ്റ് സീരീസില്‍ വലിയ ബ്രേക്ക് നേടാന്‍ ശ്രമിക്കുന്ന ആളുകളില്‍ നിന്നുള്ളതാണെന്ന് പറഞ്ഞു.
നിലവില്‍ സീസണ്‍ നാലിലേക്കുള്ള കാസ്റ്റിംഗിന്റെ തിരക്കിലാണ് ഹെന്റി ഇപ്പോള്‍. സിനിമയില്‍ വേഷം കിട്ടാന്‍ ആള്‍ക്കാര്‍ എന്തിനും തയ്യാറാണെന്നും ഹെന്റി പറയുന്നു. 2020 ല്‍ തുടങ്ങിയ ‘ബ്രിഡ്ജര്‍ട്ടണ്‍’ ഹോട്ടായ പ്രണയ രംഗങ്ങള്‍, ഓവര്‍-ദി-ടോപ്പ് വസ്ത്രങ്ങള്‍, അവിസ്മരണീയമായ മോണോലോഗുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഏറ്റവും ജനപ്രിയമായ സീരീസുകളില്‍ ഒന്നായി പെട്ടെന്ന് മാറുകയും ചെയ്തു. ഹെന്റി ഇതിനകം തന്നെ അടുത്ത വലിയ ‘ബ്രിഡ്ജര്‍ടണ്‍’ താരത്തെ കാസ്റ്റുചെയ്യുന്നുണ്ടെങ്കിലും, അടുത്തിടെ പുറത്തിറങ്ങിയ മൂന്നാം സീസണില്‍ ആരാധകര്‍ ഇപ്പോഴും നിരാശരാണ്. രണ്ട് പ്രധാന കഥാപാത്രങ്ങള്‍ക്കിടയില്‍ വേണ്ടത്ര ഇന്റിമസി ഇല്ലെന്ന് ചില കാഴ്ചക്കാര്‍ പരാതിപ്പെടുന്നു.
അതേസമയം അഭിനേതാക്കളായ നിക്കോള കോഗ്ലാനും ലൂക്ക് ന്യൂട്ടനും ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പരസ്പരം കംഫര്‍ട്ടബിള്‍ ആയിരുന്നെന്നാണ് ഏപ്രിലില്‍ കോഗ്ലാന്‍ വെളിപ്പെടുത്തിയത്. അവര്‍ പലപ്പോഴും ഒരുമിച്ച് നഗ്‌നരായി ചുറ്റിനടന്നു.ഏറ്റവും തീവ്രവും ഉള്‍പ്പെട്ടതുമായ വലിയ ലൈംഗിക രംഗം തങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും പറയുന്നു.