ഒഡീഷയിൽ ഒരു മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ ശേഷം ശ്വസിക്കാൻ പാടുപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല മീഡിയയില്‍ വൈറല്‍. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ കുപ്പി വിഴുങ്ങിയ പാമ്പിന്റെ വീഡിയോ പങ്കുവെച്ചു, പിന്നീട് പാമ്പ് ഹെൽപ്പ് ലൈനിലെ സന്നദ്ധപ്രവർത്തകരെത്തി പാമ്പിനെ രക്ഷിച്ചു.
പാമ്പിന്റെ വായ്ക്കുള്ളിൽ കഫ് സിറപ്പിന്റെ കുപ്പി തുപ്പിക്കളയാനാകാതെ ഉറച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സന്നദ്ധപ്രവർത്തകർ സഹായിക്കുന്നതുവരെ പാമ്പ് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. നന്ദ പറയുന്നതനുസരിച്ച്, ഹെൽപ്പ്ലൈനിലെ സന്നദ്ധപ്രവർത്തകർ കുപ്പിയുടെ അടിഭാഗത്തെ അരികുകൾ വിടുവിക്കാൻ പാമ്പിന്റെ താഴത്തെ താടിയെല്ല് പതുക്കെ അകത്തി. അതുവഴി മൂർഖൻ പാമ്പിന്റെ ജീവൻ രക്ഷിച്ചു. വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചതിന് ഐഎഫ്എസ് ഉദ്യോഗസ്ഥൻ അവരെ അഭിനന്ദിച്ചു.
കുപ്പി വായിൽ നിന്ന് അഴിച്ചതിന് ശേഷം മൂർഖൻ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതും ദൃശ്യങ്ങൾ കാണാം. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം “ഹർ ഹർ മഹാദേവ്” എന്ന ഗാനവും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്.