Celebrity

നാല് റോബട്ട് പാമ്പുകളുള്ള മെദുസ ഗൗണ്‍; തരംഗം സൃഷ്ടിച്ച് എന്‍ജിനീയറിന്റെ വേഷം- വീഡിയോ

മെദുസ എന്നത് ഗ്രീക്ക് ഇതിഹാസത്തിലെ വളരെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. തലമുടിക്ക് പകരമായി പാമ്പുകളെ വഹിക്കുന്ന കഥാപാത്രം. ഇപ്പോളിതാ അതിന്റെ പേരില്‍ ഒരു വേഷം തന്നെ ഇറങ്ങിയിരിക്കുന്നു. അതിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ റോബട്ടിക് മെദുസ ഡ്രെസ്സ് എന്നും.ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിന്റെ ഉടമയും സൃഷ്ടാവും ക്രിസ്റ്റീന ഏണ്‍സ്റ്റാണ്.

ഇവരുടെ വസ്ത്രത്തില്‍ അരയില്‍ 3 പാമ്പുകളും കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ രീതിയില്‍ ഒരു പാമ്പുമുണ്ട്. പാമ്പിന് എ ഐ അധിഷ്ടിതമായ സാങ്കേതിക വിദ്യകളും ചലനസംവിധാനങ്ങളുമുണ്ട്. ഇത്തരത്തിലുള്ള റോബോട്ടിക് പാമ്പിന് മുഖം തിരിച്ചറിയാനും തല ചലിപ്പിക്കാനും കഴിയും. ഈ റോബോട്ട് പാമ്പിന് ആളുകളുടെ മുഖങ്ങൾ തിരിച്ചറിയാം. കൂടാതെ പാമ്പുകളെപ്പോലെ തല ചലിപ്പിക്കാനും സ്വർണനിറമുള്ള ഈ പാമ്പിന് കഴിയും.

ക്രിസ്റ്റീന ഇന്‍സ്റ്റഗ്രാമിലാണ് ഈ പാമ്പിന്റെ വീഡിയോ ആദ്യം പങ്കിട്ടത്. തന്റെ പ്രോജക്ടുകൾ www.shebuildsrobots.org എന്ന വെബ്സൈറ്റിൽ ഇവർ പങ്കുവയ്ക്കാറുണ്ട്.