Movie News

സത്യരാജിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത്…! 40 വര്‍ഷത്തിന് ശേഷം രജനീകാന്തിനൊപ്പം

തമിഴ്‌സിനിമയിലെ രണ്ട് ഇതിഹാസതാരങ്ങള്‍ 40 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന വമ്പന്‍ വാര്‍ത്തയാണ് തമിഴ്‌സിനിമയില്‍ നിന്നും കേള്‍ക്കുന്നത്. തമിഴിലെ സീനിയര്‍താരങ്ങളായ രജനീകാന്തും സത്യരാജും വളരെക്കാലത്തിന് ശേഷം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും വാനോളം ഉയരുകയാണ്. ഇരുവരുടേയും പിണക്കം തീരാന്‍ ഇത് സാഹചര്യം ഒരുക്കുമെന്നതിന് പുറമേ അത് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയാകുമ്പോള്‍ കിടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

രണ്ട് മുതിര്‍ന്ന അഭിനേതാക്കള്‍ വളരെക്കാലത്തിന് ശേഷം വീണ്ടും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ഇതിനകം ആരാധകര്‍ ഏറ്റെടുത്തിരിക്കുമ്പോള്‍ വീണ്ടും ഞെട്ടിക്കാന്‍ സത്യരാജിന്റെ ഒരു ലുക്കും പുറത്തുവന്നിട്ടുണ്ട്. സുന്ദരമായ നരച്ച മുടിയുമായി പരുക്കന്‍ ലുക്കില്‍ നില്‍ക്കുന്ന സത്യരാജിന്റെ ഒരു പുതിയ ഫോട്ടോ ഈ ഷൂട്ടിംഗ് ഷെഡ്യൂളിനിടെ ലുക്ക് ടെസ്റ്റില്‍ നിന്നുള്ളതാണെന്നും നിര്‍മ്മാതാക്കള്‍ അന്തിമമാക്കി തീര്‍ത്തുവെന്നും പറയപ്പെടുന്നു.

ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് ടെസ്റ്റിന് പിന്നാലെയാണ് സത്യരാജിന്റെ ലുക്ക്. ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്, എന്നാല്‍ വേട്ടയാന്റെ ഡബ്ബിംഗ് ജോലികള്‍ കാരണം രജനികാന്തിന് തന്റെ അടുത്ത സിനിമയുടെ ഷെഡ്യൂള്‍ വൈകുകയായിരുന്നു. ഈ മാസം സിനിമ ആരംഭിക്കും. ‘കൂലി’ ഒരു പീരീഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറാണെന്ന് പറയപ്പെടുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അണിയറപ്രവര്‍ത്തകരെയും സിനിമാ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.