12 വര്‍ഷം തുടര്‍ച്ചയായി ഗര്‍ഭിണിയായിരുന്ന ഒന്‍പത് കുട്ടികളുടെ അമ്മയിപ്പോള്‍ നാല്‍പ്പതാം വയസ്സില്‍ മുത്തശ്ശിയാകാനൊരുങ്ങുന്നു. 2000 മുതല്‍ 2012 വരെ ഗര്‍ഭിണിയായിരുന്ന ലാസ് വെഗാസില്‍ നിന്നുള്ള കോറ ഡ്യൂക്കാണ് മുത്തശ്ശിയാകുന്ന വിവരം അറിയിച്ചിരിക്കുന്നത്. വാര്‍ത്തകേട്ട് സാമൂഹ്യമാധ്യമങ്ങളിലെ അവരുടെ എട്ടരലക്ഷം ഫോളോവേഴ്സ് ഞെട്ടിയിരിക്കുകയാണ്.
തന്റെ വലിയ കുടുംബത്തിലെ ജീവിതം രേഖപ്പെടുത്തുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് ഓണ്‍ലൈനില്‍ ഏറെ ആരാധകരുണ്ട്. 2000-ല്‍ 16 വയസ്സുള്ളപ്പോള്‍ ആദ്യമായി ഗര്‍ഭിണിയായ കോറ ഇതുവരെ ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്കി, അതില്‍ എട്ട് പേരും രക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ 21 വയസ്സുള്ള ഇവരുടെ ഏറ്റവും മൂത്ത പെണ്‍കുട്ടിയും ഗര്‍ഭിണിയായിരിക്കുകയാണ്.
2012 വരെ വര്‍ഷത്തിന്റെ ഒരു ഭാഗമെങ്കിലും അവള് ഗര്‍ഭിണിയായിരുന്ന കോറ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ‘താന്‍ പത്താമത്തെ കുഞ്ഞിനെ പ്രഖ്യാപിക്കുന്നു’ എന്ന് കളിയായി പറഞ്ഞുകൊണ്ട് അനുയായികളെ ഞെട്ടിച്ചു. എന്നാല്‍ ആരാധകരെ അധികം സര്‍പ്രൈസിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ തന്റെ രണ്ടാമത്തെ മകള്‍ ഷീന (21) ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.
അതായത് കോറയും അവളുടെ ഭര്‍ത്താവ് ആന്ദ്രേ, 43, മുത്തശ്ശിയു മുത്തശ്ശനുമാകുന്നു. സന്തോഷവാര്‍ത്ത കേട്ട് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന കുടുംബത്തിന്റെ ക്ലിപ്പിനൊപ്പം ‘സര്‍പ്രൈസ്, സര്‍പ്രൈസ്! 2024 ഒരു വലിയ സംഭവമാണ്!’ ഞങ്ങള്‍ക്ക് മുത്തശ്ശനും മുത്തശ്ശിയുമായി സ്ഥാനക്കയറ്റം ലഭിച്ചു’ എന്ന് പറഞ്ഞു. 2000 മുതല്‍ 2012 വരെ ഇപ്പോള്‍ 22 വയസ്സുള്ള ഏലിയാ, 21 വയസ്സുള്ള ഷീന, 19 കാരന് ഷാന്‍, 17 കാരി കെയ്റോ, 16 കാരി സയ, 14 വയസ്സുകാരന് അവി, 13 വയസ്സുള്ള റൊമാനി, 11 കാരന് താജ് എന്നിവര്‍ക്കാണ് ജന്മം നല്‍കിയത്.
അതേസമയം സോഷ്യല്‍ മീഡിയയിലെ കുടുംബത്തിന്റെ ആരാധകര്‍ കോറയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. കോറയും മകളും ‘സഹോദരിമാരെ’ പോലെയാണ് കാണപ്പെടുന്നതെന്നും കോറയെ എങ്ങിനെ ഒരു മുത്തശ്ശിയായി കാണുമെന്നും കമന്റ് ചെയ്തിട്ടുണ്ട്.